അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന സെലിബ്രെറ്റികളുടെ ജീവിതത്തിലെ ചെറിയ നിമിഷങ്ങൾ പോലും ആരാധകർ ആരവമാക്കാറുണ്ട്. പ്രശ്നങ്ങളെ പെരുപ്പിച്ചു കാണിക്കുന്നതും പതിവാണ്. ഇപ്പോൾ പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടൻ ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
അൻപ് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച താരമാണ് ബാല. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ബിഗ് ബി എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം ചിത്രങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം അവതരിപ്പിച്ചു.
തുടക്കം മുതൽ മികച്ച അഭിനയം കാഴ്ചവെച്ചിരുന്നു എങ്കിലും ആദ്യ വിവാഹത്തിനും വിവാഹ മോചനത്തിനും ശേഷമാണ് താരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയത്. 2010 ഓഗസ്റ്റ് 27 നാണ് ബാല ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചത്.
2012-സെപ്തംബറിൽ ആണ് ഈ താര ദമ്പതികൾക്ക് അവന്തിക എന്ന ഒരു മകൾ ജനിച്ചത്. പക്ഷേ മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹ മോചനം നേടുകയാണ് ഉണ്ടായത്. താരത്തിന്റെ വിവാഹ മോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്തു വന്നത്. വധു ഡോക്ടർ എലിസബത്ത് ആണ്. എന്നാൽ ബാലയുടെയും എലിസബത്തിന്റെയും വിവാഹ റിസപ്ഷൻ ഇന്നാണ്. ബാല തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നു എന്നാണ് ബാലയുടെ വെളിപ്പെടുത്തൽ.
വിവാഹ വാർത്ത താരം തന്നെയാണ് സ്ഥിരീകരിച്ചത്. അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ എന്നെ പിന്തുണച്ച് എന്നോടൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു എന്ന് ഇന്നലെ എലിസബത്തിനൊപ്പമുള്ള വിഡിയോ പങ്കുവച്ച് ബാല കുറിക്കുകയും ചെയ്തിട്ടുണ്ട്.