എങ്ങനെയുണ്ട് ഈ പോസ്? കൊള്ളാമോ?😍🔥 ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി നായിക…

കിടിലൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഹുമ ഖുറേഷി. തന്റെ അഭിനയം കൊണ്ടും മനംമയക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2012 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. പ്രശസ്ത സിനിമാതാരം സാകിബ് സലീം താരത്തിന്റെ സഹോദരനാണ്.

ഹിന്ദി സിനിമയിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഹിസ്റ്ററിയിൽ ബിരുദം നേടിയ താരം, പഠന സമയത്ത് തന്നെ അഭിനയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു. ആ സമയത്ത് ഒരുപാട് തീയേറ്റർ പ്രൊഡക്ഷനിൽ താരം പങ്കെടുത്തു. പിന്നീട് മുംബൈയിൽ വന്ന് താരം പ്രശസ്ത കമ്പനിയുമായി രണ്ടു വർഷത്തെ കരാർ ഏറ്റെടുത്തു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം നാല് മില്യണിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പെട്ടെന്നുതന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

ഇപ്പൊ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കിടിലൻ പോസ് നൽകി നിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ കൂടുതൽ കാണാൻ സാധിക്കുന്നത് ഗ്ലാമർ ഫോട്ടോകളാണ്. അതിൽ നിന്ന് ഒട്ടും വ്യത്യസ്തമകാതെയുള്ള ഫോട്ടോയാണ് താരം സംഭവിച്ചിട്ടുള്ളത്.

ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് മനോജ് ബാജ്പേയ്, റിച്ച ചദ്ധ, റീമാ സെൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ഗാങ്സ് ഓഫ് വേസ്സെയ്പുർ എന്ന സിനിമയുടെ ഒന്നാം ഭാഗത്തും രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് താരം സിനിമ ജീവിതത്തിലേക്ക് കടന്നു വരുന്നത്.

ഹിന്ദി ഭാഷക്ക് പുറമേ മാറാത്തി, മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി 2016 ൽ പുറത്തിറങ്ങിയ വൈറ്റ് എന്ന സിനിമയിൽ ആണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. രഞ്ജിത്ത് സംവിധാനം ചെയ്ത് ധനുഷ് നിർമ്മിച്ച് സൂപ്പർസ്റ്റാർ രജനികാന്ത് പ്രധാനവേഷത്തിലെത്തിയ കാലാ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ പ്രത്യക്ഷപ്പെടുന്നത്

Huma
Huma
Huma
Huma
Huma
Huma
Huma
Huma
Huma
Huma