


അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും സിനിമയിലും സീരിയലിലും എല്ലാം അഭിനയിക്കുന്നവർ നിറഞ്ഞ കയ്യടിയും വലിയ ആരാധക വൃന്തവും നേടിക്കൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റി ലെവലിൽ ഉള്ളവർ എല്ലാം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിലൂടെ ആരാധകരോടുള്ള ബന്ധം നില നിർത്തുകയും ചെയ്യുന്നുണ്ട്.



എത്രത്തോളം പ്രേക്ഷക പ്രീതിയും പിന്തുണയും ഉണ്ടെങ്കിലും നല്ല ഫോട്ടോകൾ പങ്കുവയ്ക്കുമ്പോഴും മോശം കമന്റുകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ശരീരത്തിന്റെ നിറത്തിലും അളവിലും വരെ കമന്റ് ഇടുന്നവരുണ്ട്. പല നടിമാരും ഇക്കാര്യം തുറന്നു പറയുകയും മുഖത്തടിക്കുന്ന മറുപടി നൽകി മാതൃകയാകാറുമുണ്ട്.



നിലവിൽ വനിതാ താരങ്ങളാണ് ഏറ്റവും കൂടുതൽ ഇത്തരത്തിൽ അവഹേളനകൾ നേരിടേണ്ടി വരുന്നത്. ബോഡി ഷെയ്മിങ് ഇരയാകാത്ത നടിമാർ വളരെ അപൂർവമായിരിക്കും. തടി കൂടിയാൽ തടിച്ചിയായി എന്നും കുറഞ്ഞാൽ മെലിഞ്ഞു പോയെന്നും കമന്റുകൾ വരാറുണ്ട്. എന്തു സംഭവിച്ചാലും കുറ്റം പറയുവാൻ സോഷ്യൽ മീഡിയയിൽ ആളുണ്ട് എന്ന് ചുരുക്കം.



ഇത്തരക്കാർക്ക് ചുട്ടമറുപടിയുമായി ഒരു വീഡിയോ തയ്യാറാക്കി ഇരിക്കുകയാണ് ഇപ്പോൾ പ്രിയതാരം കനിഹ. ഒരുപാട് ഭാഷകളിൽ അഭിനയിച്ച് നിറഞ്ഞ കയ്യടി നേടിയ അഭിനേത്രിയാണ് കനിഹ. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ മികവിന് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.



സോഷ്യൽ മീഡിയയിൽ സജീവമായി ഇടപഴകുന്ന താരത്തിന്റെ പുതിയ വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. തന്റെ ശരീരത്തെ കീറിമുറിക്കുന്ന തരത്തിൽ ബോഡി ഷൈമിങ്ങിന് താരം ഇരയായിട്ടുണ്ട് എന്നും തന്നെ മാറിടത്തിന് വലിപ്പം കൂടുതലാണ് എന്ന് പറഞ്ഞവർ പോലുമുണ്ടെന്ന് താരം വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്.


അവരോടെല്ലാം സ്റ്റോപ്പ് പറഞ്ഞ് സന്തോഷമായി സ്വന്തം ജീവിതം മുന്നോട്ടു നയിക്കുകയാണ് വേണ്ടത് എന്നാണ് താരം വീഡിയോയിലൂടെ പങ്കുവെച്ചത്. മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുത്താൽ സന്തോഷകരമായ ജീവിതം നയിക്കാൻ സാധിക്കില്ല എന്ന് തന്നെയാണ് താരം പങ്കുവെച്ചതിന്റെ സാരം.









