സുന്ദരമായ നൃത്തചുവടുകളുമായി ഷംന ഖാസിം…🔥🥰 ഡാൻസ് വീഡിയോ വൈറലാകുന്നു…

സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ട നടിയാണ് ഷംന കാസിം. സിനിമ അഭിനേത്രി എന്നതിനപ്പുറം മോഡലിങ് താരം, ഡാൻസർ എന്നിങ്ങനെ ഒന്നിലധികം മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയത്രി എന്നതിനപ്പുറം താരം അറിയപ്പെടുന്ന ഒരു ക്ലാസിക്കൽ ഡാൻസറാണ്.

സൂപ്പർ ഡാൻസിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന് റിയാലിറ്റി ഷോയിലൂടെ ലഭിച്ചത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നൃത്തം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സൂപ്പർ ഡാൻസർ റിയാലിറ്റി ഷോക്ക് ശേഷമാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

മേഖല ഏതാണെങ്കിലും പ്രത്യേക സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞത് തുടക്കം മുതൽ താരം പ്രകടിപ്പിച്ച മികവ് കൊണ്ടു തന്നെയാണ്. 2004 ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ ആണ് താരം അഭിനയിച്ചു തുടങ്ങിയത്. ആദ്യ സിനിമയിലെ വേഷത്തിലൂടെ തന്നെ പ്രേക്ഷകർക്ക് താരം പ്രിയങ്കരിയായി.

അത് കൊണ്ട് തന്നെ മലയാളത്തിന്റെ പ്രിയ സംവിധായകൻ കമൽ ആണ് താരത്തെ സിനിമ മേഖലക്ക് നൽകിയത് എന്ന് പറയാം. പിന്നീട് ഒരുപാട് മലയാള സിനിമകളിൽ താരം മികച്ച അഭിനയം കാഴ്ചവെച്ചു. ചെയ്തു വെച്ച വേഷങ്ങളിലൂടെ നിറഞ്ഞ കയ്യടിയും വലിയ ആരാധക വൃന്തത്തെയും താരം നേടി.

മലയാളം തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചു. ഭാഷകൾക്കതീതമായി താരത്തിന് ആരാധകരുണ്ട്. ശ്രീമഹാലക്ഷ്മി എന്ന സിനിമയിലാണ് താരം ആദ്യമായി തെലുങ്കിൽ അഭിനയിച്ചത്. മുനിയാണ്ടി വിലങ്ങിയാൽ മൂന്രമാണ്ട് എന്ന തമിഴ് സിനിമയിലും അഭിനയിച്ചതു 2008 ലായിരുന്നു. അതായിരുന്നു ആദ്യം തമിഴ് സിനിമ.  ജോഷ് എന്ന സിനിമയിലൂടെയാണ് താരം കന്നഡയിൽ അഭിനയിച്ചത്.

താരം സോഷ്യൽ മീഡിയയിലും സജീവമാണ്. മോഡൽ ഫോട്ടോഷൂട്ട്കളിൽ താരം പങ്കുടുക്കുകയും ഒരുപാട് ആരാധകരെ നേടുകയും ചെയ്തു. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായി ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സാരിയിൽ കളർഫുളായി ആകർശനീയത ഉള്ള നൃത്ത ചുവടുകളാണ് താരം ഇൻസ്റ്റഗ്രാം റീൽസ് ആയി അപ്ലോഡ് ചെയ്‌തിരിക്കുന്നത്.

Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna