സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ് ബോസ് താരങ്ങളുടെ ഫോട്ടോഷൂട്ട്.
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഒരു സമയത്ത് മലയാള റിയാലിറ്റി ഷോകളിൽ ഏറ്റവും കൂടുതൽ റേറ്റിങ്ങ് നിലനിർത്താൻ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോക്ക് സാധിച്ചിരുന്നു. കലാ സാഹിത്യ സാമൂഹിക മേഖലകളിൽ തിളങ്ങിനിൽക്കുന്ന വ്യക്തിത്വങ്ങളാണ് ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്താറുള്ളത്.
മലയാളത്തിൽ ഇതുവരെ ബിഗ് ബോസ്, 3 സീസൻ ആണ് നടന്നത്. സീസൺ 1 വളരെ മികച്ച രീതിയിൽ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. പക്ഷേ സീസൺ 2 കൊറോണ കാരണം പകുതിയിൽ വെച്ച് നിർത്തുകയായിരുന്നു. വിജയിയെ പോലും പ്രഖ്യാപിക്കാൻ സീസൺ 2 ന്ന് സാധിച്ചിട്ടില്ല എന്ന് വേണം പറയാൻ.
സീസൺ 3 കൊറോണ സമയത്താണ് നടന്നത്. വളരെ മികച്ച രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ പകുതിയിൽ വെച്ച് അതും നിർത്തുകയും ചെയ്തു. പക്ഷേ സീസൺ രണ്ടിനെ പോലെ വിജയിയെ പ്രഖ്യാപിക്കാതെയിരുന്നില്ല. പ്രേക്ഷകർക്ക് പൂർണ്ണമായ തൃപ്തി ഉണ്ടാകുന്ന രൂപത്തിൽ വിജയിയെ ബിഗ് ബോസ് പിന്നീട് പ്രഖ്യാപിക്കുകയുണ്ടായി.
ബിഗ് ബോസിൽ മത്സരാർത്ഥികൾ ആയി എത്തിയ ഒരുപാട് പേര് പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയിട്ടുണ്ട്. ഒരുപാട് പേർക്ക് ഫാൻസ് അസോസിയേഷൻ വരെ കേരളത്തിൽ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞാൽ തെറ്റാവില്ല. ബിഗ് ബോസ് ഹൗസിൽ നല്ല മത്സരങ്ങൾ കാഴ്ചവച്ച പല മത്സരാർത്ഥികളും മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയവരാണ്.
ഇത്തരത്തിൽ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആയി മാറിയ രണ്ട് പേരാണ് ഋതു മന്ത്രയും അഞ്ചൽ തോമസും. രണ്ടുപേരെയും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ബിഗ് ബോസ് ഹൗസിൽ നല്ല മത്സരം ആണ് ഇവർ കാഴ്ചവച്ചത്. പ്രത്യേകിച്ചും എടുത്തുപറയേണ്ടത് ഋതു വിന്റെ ആറ്റിട്യൂട് തന്നെയാണ്.
ബിഗ് ബോസിലെ പോലെ തന്നെ പുറത്തും സൗഹൃദബന്ധം കാത്ത് സൂക്ഷിക്കുകയാണ് ഇരുവരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇവരുടെ പുതിയ ഫോട്ടോഷൂട്ട് ആണ് വൈറലായി പ്രചരിക്കുന്നത്. നടുറോഡിൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഇവർ ഒരുമിച്ചുള്ള വൈറൽ ഫോട്ടോ ഷൂട്ട് വീഡിയോ യൂട്യൂബിൽ നമുക്ക് കാണാൻ സാധിക്കും.