
ബഡായി ബംഗ്ലാവിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ താരമാണ് ആര്യ. ബഡായി ആര്യ എന്ന് തന്നെയാണ് താരം അറിയപ്പെടുന്നത്. ഒരു പരിപാടിയുടെ പേരിൽ ഒരു അഭിനയത്രി അല്ലെങ്കിൽ അവതാരക അറിയപ്പെടുക എന്നത് ഭാഗ്യം തന്നെയാണ്. ബഡായി ബംഗ്ലാവ് ലൂടെ ജനശ്രദ്ധ നേടിയെങ്കിലും താരം കൂടുതലായി അറിയപ്പെട്ടത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന മലയാളം ബിഗ് ബോസ് സീസൺ ടൂ യിലൂടെയാണ്.

ഒരു മത്സരാർത്ഥി എന്ന നിലയിൽ മികച്ച പ്രകടനം ആണ് താരം ബിഗ് ബോസ് ഹൗസിൽ കാഴ്ച വച്ചിരുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരെ ബിഗ്ബോസിലൂടെ മാത്രം താരത്തിന് നേടാൻ സാധിച്ചു. അഭിനയ മേഖലകളിൽ തന്റെ നർമ്മം കലർന്ന വേഷത്തോടെ ആണ് മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്.

ഒരുപാട് മേഖലകളിൽ കഴിവ് തെളിയിച്ച് മുന്നേറുന്ന താരമാണ് ആര്യ. നടിയായും മോഡലായും അവതാരകയായും തിളങ്ങി നിൽക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന റിയാലിറ്റി ഷോയിലെ താരത്തിന്റെ വേഷം വളരെ പെട്ടെന്ന് താരത്തെ ജനകീയ താരമാക്കി മാറ്റി. പിഷാരടിയുടെ ഭാര്യയായി വരുന്ന താരത്തെ വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കുകയും ചെയ്തു.

ഒരുപാട് സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. 2010 ല് പുറത്തിറങ്ങിയ ഫിഡ്ൽ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് ലൈല ഓ ലൈല, ഒരു സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പ്രേതം, തോപ്പിൽ ജോപ്പൻ, അലമാര, ഉരിയാടി, പാവ തുടങ്ങിയ സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു. ചെറുതും വലുതുമായ മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ട് കളിൽ പങ്കെടുത്തിട്ടുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നത് താരത്തിന്റെ പ്രേക്ഷക പ്രീതിയും പിന്തുണയും തന്നെയാണ് സൂചിപ്പിക്കുന്നത്. ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ടാലും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ മോഡേണായി പ്രത്യക്ഷപ്പെട്ടാലും ആരാധകർ വലിയ ആരവത്തോടെ സ്വീകരിക്കാറുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ റീൽസ് ആയി പങ്കുവെച്ചിരിക്കുന്നത് സ്വന്തം മകൾക്കൊപ്പം ഉള്ള ഡാൻസ് വീഡിയോ ആണ്. വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മകളുടെ പെർഫോമൻസ് ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. അമ്മയും മകളും പൊളിച്ചടുക്കി എന്നാണ് ആരാധകർ പറയുന്നത്.









