1921 ലെ മലബാര്‍ ലഹളയ്ക്ക് നേതൃത്വം നല്‍കിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന വാരിയം കുന്നന്‍ എന്ന ചിത്രം ആഷിഖ് അബു പ്രഖ്യാപിച്ചത് മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളിൽ എല്ലാം വലിയ വിവാദങ്ങളായിരുന്നു ഉയര്‍ന്നു കൊണ്ടിരുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും വിമർശിച്ചും ഒരുപാട് പോസ്റ്റുകളും വീഡിയോകളും ഈ അർത്ഥത്തിൽ പുറത്തു വരികയുണ്ടായി.
സിനിമ പ്രഖ്യാപിച്ചിരുന്ന സമയത്ത് തന്നെ ചിത്രത്തിൽ നായകനായി പ്രഖ്യാപിച്ച പൃഥ്വിരാജിനെതിരെയും സമൂഹ മാധ്യമങ്ങളിൽ നിരന്തരമായ സൈബർ ആക്രമണങ്ങൾ ഉയർന്നു വന്നുകൊണ്ടിരുന്നു. പിന്നീട് പുറത്തുവന്ന വാർത്ത
സ്വാതന്ത്ര സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും വാരിയം കുന്നത്ത് അടക്കമുള്ളവര്‍ ഒഴിവാക്കിയതാണ്.
ഇതിനുശേഷം ആഷിഖ് അബുവും പൃഥിരാജും വാരിയന്‍ കുന്നന്‍ എന്ന സിനിമ ഉപേക്ഷിക്കുന്നു എന്ന വാർത്തയും പുറത്തു വരികയുണ്ടായി. ഇത് തള്ളിപ്പറഞ്ഞ് നിർമാതാക്കളും മറ്റും രംഗത്തുവരികയും രണ്ടു ഭാഗങ്ങളിലായി സിനിമ പുറത്തു വരിക തന്നെ ചെയ്യും എന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വാർത്തകളിൽ എന്തെല്ലാം നിറഞ്ഞാലും പൃഥ്വിരാജും ആഷിക് അബുവും വിമർശിച്ചവരുടെ വാക്കുകൾക്ക് ഒന്നും മറുപടി നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
എന്നാൽ ഇതിനിടയിൽ ആഷിഖ് അബുവും പ്രിയതമ റിമാ കല്ലിങ്കലും ഇപ്പോൾ റഷ്യയിലാണ് എന്നുള്ളതാണ് പുറത്തു വരുന്നത്. അവധി ആഘോഷത്തിലെ തിരക്കിൽ നിന്നുള്ള ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്യുന്നതും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്യുന്നുണ്ട്. അവധി ആഘോഷത്തിന് തിരക്കിലായിരിക്കും വിമർശകർക്ക് മറുപടി നൽകാത്തത് എന്നും ആരാധകർ പറയുന്നു.
ആഷിഖും ഭാര്യ റിമയും ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം മാറി നിന്നാണ് റഷ്യയിലേക്ക് ഒരു യാത്ര പോയിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോസും ആണ് റിമ കല്ലിങ്കൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. മനോഹരമായ ചിത്രങ്ങൾക്ക് താഴെയും മോശപ്പെട്ട കമന്റുകൾ വരുന്നുണ്ട്. സിനിമയിൽ നിന്ന് പിന്മാറിയതിനെ കുറിച്ചും കമന്റുകൾ രേഖപ്പെടുത്താൻ വിമർശകർ മറന്നിട്ടില്ല.
വളരെ മോശപ്പെട്ട വാക്കുകൾ കൊണ്ട് വിമർശിച്ചവരും കൂട്ടത്തിലുണ്ട്. റഷ്യയിൽ ഫുഡ് കഴിക്കുന്ന ചിത്രങ്ങൾക്ക് താഴെ കുറച്ച് വാഴപ്പിണ്ടി ജ്യൂസ് മേടിച്ചു കുടിക്കൂ തുടങ്ങിയ കമന്റുകൾ ഇട്ടിട്ടുണ്ട്. റഷ്യൻ വോഡ്ക മ്യൂസിയത്തിൽ നിന്നുള്ള ചിത്രങ്ങളും റിമ കല്ലിങ്കൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എത്ര ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളിൽ പോയി മനോഹരമായ ഫോട്ടോകൾ പോസ്റ്റ് ചെയ്താലും സിനിമയിൽ നിന്ന് പിന്മാറിയതിനോടുള്ള വിരോധവും അമർഷങ്ങളുമാണ് കമന്റുകളിൾ നിറയുന്നത്.