
മലയാള സിനിമയിലെ അഭിനേതാക്കളെല്ലാം അഭിനയ വൈഭവം കൊണ്ട് മലയാളി പ്രേക്ഷകരെ വളരെ പെട്ടെന്ന് തന്നെ കയ്യിലെടുക്കാൻ കഴിവുള്ളവരാണ്. ചെറുതും വലുതുമായ വേഷങ്ങളിലും സ്ക്രീൻ ടൈമിലും അഭിനയിച്ചവർ ആണെങ്കിലും തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് ഓരോ അഭിനേതാവും ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് മടങ്ങുന്നത്.

ഇതുപോലെ തന്നെയാണ് ബാല താരങ്ങളുടെയും അവസ്ഥ മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് ഓരോ ബാലതാരങ്ങളും മലയാളി സിനിമ പ്രേക്ഷകർക്ക് മുമ്പിൽ കാഴ്ചവച്ചത്. അനിഖ സുരേന്ദ്രൻ, ദേവിക സഞ്ജയ്, സാനിയ ബാബു, നന്ദന, നയൻതാര ചക്രവർത്തി, ഗോപിക രമേശ്, അനശ്വര രാജൻ, എസ്തർ അനിൽ എന്നിവർ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ബാലതാരങ്ങളാണ്.

മലയാളത്തിലും തമിഴിലുമായി ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ ബാലതാരമായി പ്രീതി നേടിയ താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടരുന്നു എന്ന സിനിമയിലൂടെ ആണ് താരം അഭിനയം ആരംഭിക്കുന്നത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം താരത്തിന് ലഭിച്ചിട്ടുണ്ട്.

ഞാൻ പ്രകാശൻ എന്ന ഒരൊറ്റ സിനിമ മതി ദേവിക സഞ്ജയ് എന്ന അഭിനേത്രിയുടെ മികവ് മനസ്സിലാക്കാൻ. സിനിമയിൽ നായികവേഷം കൈകാര്യം ചെയ്തത് അഞ്ചു കുര്യൻ ആണെങ്കിലും പ്രേക്ഷകർക്കിടയിൽ ജനപ്രിയ താരമായി മാറിയത് ദേവിക സഞ്ജയ് ആയിരുന്നു. കഥാപാത്രത്തെ സ്വീകരിച്ച രീതി വ്യത്യസ്തമായതു കൊണ്ട് തന്നെയാണ് ഇത്.

സിനിമ സീരിയൽ രംഗങ്ങളിൽ ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് സാനിയ ബാബു. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ഗാനഗന്ധർവ്വൻ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒറ്റച്ചിലമ്പ്, കാണാക്കുയിൽ, ഇളയവൾ ഗായത്രി, സീത തുടങ്ങിയ സീരിയലുകൾ ശ്രദ്ധേയമാണ്.

2012 മുതൽ അഭിനയ മേഖലയിൽ സജീവമായ താരമാണ് നന്ദന വർമ. മോഹൻലാൽ ചിത്രം സ്പിരിറ്റ് ലൂടെയാണ് അഭിനയം ആരംഭിച്ചത്. അയാളും ഞാനും തമ്മിൽ, ഗപ്പി, അഞ്ചാം പാതിര എന്നീ ചിത്രങ്ങളിലെ അഭിനയം മികച്ച പ്രേക്ഷകപ്രീതിയും ആരാധക അഭിപ്രായവും നേടിക്കൊടുത്തവയാണ്.

ബേബി നയൻതാര എന്ന പേരിൽ നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് നയൻതാര ചക്രവർത്തി. കിലുക്കം കിലുകിലുക്കം എന്ന സിനിമയിലെ ടിങ്കു മോൾ എന്ന കഥാപാത്രമാണ് താരം ആദ്യമായി അഭിനയിച്ചത്. അച്ഛനുറങ്ങാത്ത വീട്, ചെസ്സ്, കങ്കാരു, ലൗഡ് സ്പീക്കർ തുടങ്ങിയവ താരം അഭിനയിച്ച ശ്രദ്ധേയമായ സിനിമകൾ.

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്ത അഭിനേത്രിയാണ് ഗോപിക രമേശ്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ വാങ്ക് എന്ന സിനിമയിലും മികച്ച ഒരു വേഷം താരം കൈകാര്യം ചെയ്തിരുന്നു. ഇപ്പോൾ താരം മോഡലിംഗ് രംഗത്തേക്ക് ശ്രദ്ധ തിരിച്ചിരിക്കുകയാണ്.

മലയാള സിനിമയിലെ ഭാവി വാഗ്ദാനം ആണ് അനശ്വര രാജൻ. 2017 ൽ പുറത്തിറങ്ങിയ മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തിൽ എത്തിയ ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് താര മലയാള സിനിമയുടെ ഭാഗമാകുന്നത്. പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായി മാറിയത് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയായിരുന്നു.

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ബാലതാരമാണ് എസ്തർ അനിൽ. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിക്കാനും ഭാഷകൾക്ക് അതീതമായി ആരാധകരെ നേടിയെടുക്കാനും താരത്തിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യമാണ് താരത്തിന്റെ കരിയറിലെ ബ്രേക്ക്.









