നസ്രിയയും എസ്തറും… അന്നും ഇന്നും 🥰😍 എജ്ജാതി മാറ്റം.. രണ്ടാളുടെയും ഫോട്ടോസ് കാണാം 🔥👌

അഭിനയ മികവ് കൊണ്ട് എപ്പോഴും മലയാള സിനിമയിലെ ബാല താരങ്ങൾ മികച്ചു നിൽക്കാറുണ്ട്. അത്രത്തോളം കണിശമായാണ് ബാലതാരങ്ങളെ വരെ കാസ്റ്റ് ചെയ്യുന്നത് എന്ന് ചുരുക്കം. മികച്ച അഭിനയ മുഹൂർത്തങ്ങൾ ചെറിയ കുട്ടികൾ വരെ സിനിമയിൽ പ്രകടിപ്പിക്കുന്നതും അതുകൊണ്ട് തന്നെയാണ്.

2006 ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ പളുങ്ക് എന്ന സിനിമയിലൂടെയാണ് നസ്രിയ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് പ്രമാണി, ഒരുനാൾ വരും എന്നീ സിനിമകളിലും ബാലതാരമായാണ് താരം പ്രത്യക്ഷപ്പെട്ടത്. 2013 പുറത്തിറങ്ങിയ മാട് ഡാഡ് എന്ന സിനിമയിലൂടെയാണ് താരം നായികയായി അഭിനയിച്ച തുടങ്ങുന്നത്. സൗത്ത് ഇന്ത്യയിൽ താരം അറിയപ്പെടുന്നത് രാജാറാണി എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്.

2014ലാണ് താരവും ഫഹദ് ഫാസിലുമായുള്ള വിവാഹം നടക്കുന്നത്. വിവാഹത്തെ തുടർന്ന് താരം സിനിമ അഭിനയ മേഖലയിൽ നിന്ന് താൽക്കാലികമായി വിട്ടു നിന്നു എങ്കിലും 2018ല് പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ വിജയകരമായി ചിത്രം കൂടെ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ അഭിനയത്രി എന്നതിനപ്പുറത്തേക്ക് നിർമ്മാതാവായും താരം തിളങ്ങുന്നുണ്ട്.

2010 ഇൽ പുറത്തിറങ്ങിയ ജയസൂര്യ നായകനായ നല്ലവൻ എന്ന ചിത്രത്തിൽ ബാലതാരമായാണ് എസ്തർ മലയാള സിനിമ ലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്കിടയിൽ താരം കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത് ജിത്തുജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ ആണ്.

ഈ സിനിമയുടെ തമിഴ് തെലുങ്ക് പതിപ്പുകളിലും താരം തന്നെയാണ് വേഷം കൈകാര്യം ചെയ്തത്. മികച്ച അഭിനയ മുഹൂർത്തങ്ങൾ മലയാളി പ്രേക്ഷകർക്കും അന്യഭാഷകളിലും കാഴ്ചവച്ച താരം ഇപ്പോൾ നായികയാവാനുള്ള ഒരുക്കത്തിലാണ്. നസ്രിയയുടെയും എസ്തറിയും സോഷ്യൽ മീഡിയ ഇടങ്ങൾ ഒരുപാട് ആരാധകരാൽ സമ്പന്നമാണ്. അതുകൊണ്ടുതന്നെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറലാകാറുണ്ട്.

ടി.കെ. രാജീവ് കുമാർ സം‌വിധാനം നിർ‌വഹിച്ച 2010 ജൂലൈ 9നു പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ഒരു നാൾ വരും. മോഹൻലാൽ – ശ്രീനിവാസൻ ജോഡി ഉള്ള ഈ ചിത്രത്തിലാണ് നസ്രിയയും എസ്തറും ഒരുമിച്ച് ബാല  താരങ്ങളായി അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നായിക നടിയായ സമീര റെഡ്ഡി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രവുമാണ് ഇതെന്ന പ്രത്യേകതയും ഈ സിനിമക്ക് ഉണ്ടായിരുന്നു.

ചിത്രത്തിൽ മോഹൻലാലിന്റെ മകളായി എസ്തർ അനിലും ശ്രീനിവാസന്റെ മകളായി നസ്രിയയും ആണ് അഭിനയിച്ചത്. ഈ ചിത്രത്തിൽ ഒരുമിച്ചുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ തപ്പിപ്പിടിച്ച് കൊണ്ട് വന്നിരിക്കുന്നത്. വളരെ പെട്ടന്ന് ആരാധകർ ഫോട്ടോ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തിരിക്കുന്നു.

Nazriya
Esther
Esther
Esther
Nazriya
Nazriya
Esther
Esther
Nazriya