താൻ വണ്ണം കൂട്ടിയത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം നൽകി പ്രിയ താരം… സ്ഥിരമായി ചെയ്യുന്ന വർക്കൗട്ടിന്റെ വിഡിയോ പങ്കുവച്ച് നടി ഇഷാനി കൃഷ്ണ….

വർഷങ്ങളായി മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് കൃഷ്ണ കുമാർ. താരം ഇന്നും സിനിമ മേഖലയിൽ സജീവമാണ്. കൃഷ്ണ കുമാറിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരാണ്. അദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമ മേഖലയിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച അഭിനേത്രികൾ ആണ്. അഹാനയെ ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചു.

മറ്റൊരു മകൾ ഇശാനി കൃഷ്ണകുമാർ തന്റെ അഭിനയ ജീവിതം ആരംഭിച്ചിരിക്കുന്നത് തന്നെ  ഒരു ചിത്രത്തിലെ മുഴുനീള കഥാപാത്രത്തിലൂടെയാണ്. താരത്തിന്റെ  അരങ്ങേറ്റ ചിത്രം തന്നെ വലിയ വിജയകരമായി റിലീസ് ചെയ്യപ്പെട്ട മമ്മൂട്ടി നായകനായ വൺ എന്ന ചിത്രമാണ്. ചിത്രത്തിൽ രമ്യ എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. വളരെ മികച്ച പ്രേക്ഷകപ്രീതി ഈ ഒരൊറ്റ റോളിലൂടെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

സിനിമാ മേഖലയിലേക്ക് കടന്നു വരികയാണെങ്കിൽ ആദ്യം ഏതെങ്കിലുമൊരു യങ് സ്റ്റാറിന്റെ കൂടെ ആയിരിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും പക്ഷേ മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിൽ ഒരു മുഴുനീള കഥാപാത്രം ലഭിച്ചതു കൊണ്ടാണ് ആ സിനിമയ്ക്ക് കമ്മിറ്റ് ചെയ്തത് എന്നും നേരത്തെ ഇഷാനി കൃഷ്ണ വ്യക്തമാക്കിയിരുന്നു. വൺ എന്ന സിനിമ റിലീസ് ആയതിനു ശേഷം താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് പ്രേക്ഷകശ്രദ്ധ നേടി.

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എല്ലാം വളരെ സജീവമായി ഇടപെടുന്ന താരമാണ് ഇഷാനി ഒരുപാട് ഫോളോവേഴ്സും താരത്തിനുണ്ട്. താരം പങ്കുവെക്കുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സിനിമ കുടുംബ വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്. താരം ഭാരം വർദ്ധിപ്പിച്ചതിനു ശേഷം പങ്കുവച്ച ഫോട്ടോകളെല്ലാം വൈറലായിരുന്നു.

ശരീരഭാരം 41ൽ നിന്ന് 10 കിലോ കൂട്ടി 51 ലേക്ക് ഉയർത്തിയത് സമൂഹ മാധ്യമങ്ങളിൽ വളരെ വലിയ ഒരു വാർത്തയായി പ്രചരിച്ചിരുന്നു. വെയ്റ്റ് ഗെയ്ൻ ട്രാൻസ്ഫൊർമേഷന്‍ വീഡിയോ താരം തന്‍റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു പങ്കുവെച്ചത്. അതിനെ തുടർന്ന് ഒരുപാട് ആരാധകർ എങ്ങനെയാണ് ശരീരഭാരം വർദ്ധിപ്പിച്ചത് എന്നും സൗന്ദര്യം നിലനിർത്തി ശരീരം വർദ്ധിപ്പിക്കാനുള്ള ടിപ്പുകൾ പറഞ്ഞു തരണം എന്നും താരത്തോട് ചോദിച്ചിരുന്നു.

താൻ ശരീരഭാരം വർദ്ധിപ്പിക്കുകയും സൗന്ദര്യം നിലനിർത്തുകയും ചെയ്തത് എങ്ങനെ എന്ന് ഒരു വീഡിയോയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ. സ്ഥിരമായി ചെയ്യാനുള്ള വ്യായാമമാണ് വീഡിയോയിലൂടെ താരം പങ്കു വച്ചിട്ടുള്ളത്. അനിമൽ ഫ്ലോ എന്ന വർക്കൗട്ട് രീതി മേക്കോവറിൽ തനിക്ക് ഏറെ സഹായകരമായിട്ടുണ്ട് എന്നാണ് താരം വ്യക്തമാക്കുന്നത്.

Ishaani
Ishaani
Ishaani
Ishaani
Ishaani
Ishaani
Ishaani
Ishaani
Ishaani