
ഇൻസ്റ്റാഗ്രാമിൽ പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

മോഡലിംഗ് രംഗത്തും അഭിനയരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് പാർവ്വതി നായർ. അബുദാബിയിലെ മലയാളി ഫാമിലിയിൽ ജനിച്ച താരം മോഡലിംഗ് തന്റെ കരിയറായി സ്വീകരിക്കുകയായിരുന്നു. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ പാർവതിക്ക് സാധിച്ചിട്ടുണ്ട്.

സിനിമയിൽ കടന്നു വരുന്നതിനു മുമ്പ് മോഡൽ എന്ന നിലയിൽ ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മിസ് കർണാടക, മിസ് നേവി ക്വീൻ എന്നീ സൗന്ദര്യമത്സരങ്ങളിൽ വിജയ് ആകാനും താരത്തിന് സാധിച്ചിട്ടുണ്ട്. 2013 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 13 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരംകൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. “We are at work.. Bringing out the spider woman in me” എന്ന ക്യാപ്ഷൻ എഴുതിയാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. സ്പൈഡർ വുമൻ ആകാനുള്ള ഒരുക്കത്തിലാണ് എന്നെഴുതി മതിലിൽ കയറിയിരിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

വി കെ പ്രകാശ് സംവിധാനം ചെയ്ത് ജയസൂര്യ പ്രധാന വേഷത്തിലെത്തിയ ബ്യൂട്ടിഫുൾ എന്ന സിനിമയിൽ അഭിനയിക്കാൻ താരത്തെ ആദ്യം ക്ഷണിച്ചിരുന്നു, പക്ഷേ സിനിമ എന്ന ജീവിതം തിരഞ്ഞെടുക്കുന്നതിൽ താരത്തിന് വലിയ നിശ്ചയം ഇല്ലാത്തതുകൊണ്ട് നിരസിക്കുകയായിരുന്നു. പിന്നീട് 2012 ൽ പോപ്പിൻസ് എന്ന സിനിമയിലൂടെ താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു.

താരത്തിന്റെ കരിയർ മാറ്റിമറിച്ചത് 2014 ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. മലയാളത്തിനു പുറമേ കന്നഡ തമിഴ് ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. സ്റ്റോറി കഥ എന്ന സിനിമയിലൂടെയാണ് താരം കന്നടയിൽ അരങ്ങേറുന്നത്. അജിത്ത് തൃഷ അരുൺ വിജയ് അനുഷ്ക ഷെട്ടി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ എന്നെ അറിന്താൽ എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറി.










