ആരൊക്കെ ആയിരുന്നു എന്റെ കാമുകന്മാരെന് എനിക്ക് തന്നെ അറിയില്ല; വെളിപ്പെടുത്തലുമായി സംഗീത ബിജ്ലാനി…

ഒരു സമയത്ത് ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളായിരുന്നു സംഗീത ബജിലാനി. 1980 ൽ മിസ് ഇന്ത്യ വിജയ് ആയ താരം ഒരു സമയത്ത് യുവാക്കളുടെ ഹരമായിരുന്നു. പല പ്രമുഖ നടന്മാരുടെ കൂടെ താര ത്തിന്റെ പേര് ഗോസിപ്പുകളിൽ നിറഞ്ഞുനിന്നിരുന്നു. പലരുമായും താരത്തിന് ബന്ധമുണ്ടെന്ന് വരെ വ്യാജ വാർത്തകൾ വന്നിരുന്നു.

പ്രത്യേകിച്ചും ബോളിവുഡിലെ സൂപ്പർ സ്റ്റാർ സൽമാൻ ഖാനും സംഗീത ബജിലാനിയും തമ്മിലുള്ള പ്രണയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഏകദേശം പത്ത് വർഷത്തോളം ഇരുവരും പ്രണയിച്ചിട്ടുണ്ട് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഇരുവരും സമ്മതിക്കുകയും ചെയ്തിരുന്നു. കല്യാണത്തിന്റെ വക്കിൽ വരെ ഈ പ്രണയം എത്തി എന്ന് വേണം പറയാൻ.

അവസാന സമയത്ത് ചില പ്രത്യേക കാരണത്താൽ ഇരുവരും വേർപിരിയുകയായിരുന്നു. പിന്നീട് 1996 ൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ മുഹമ്മദ് അസ്ഹറുദ്ദീൻ മായി താരത്തിന്റെ കല്യാണം നടന്നു. നീണ്ട 14 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2010 ൽ ഇരുവരും വേർപിരിയുകയായിരുന്നു. പിന്നീട് അസറിന്റെ ജീവചരിത്രം സിനിമയായി പുറത്തുവന്നപ്പോൾ സംഗീത ബജിലായുടെ കഥാപാത്രം അവതരിപ്പിച്ചത് നർഗീസ് ഫക്രി ആയിരുന്നു. മോശമായ രീതിയിലാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നും പറഞ്ഞു കൊണ്ട് സംഗീത ആരോപണം ഉയർത്തിയിരുന്നു.

ഈയടുത്ത് സംഗീത ബിജ്‌ലാനി തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയുണ്ടായി. തന്റെ ജീവിതത്തിലെ എത്ര പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് പോലും നിശ്ചയമില്ല എന്ന് താരം പറയുന്നുണ്ട്. 1986 കാലഘട്ടത്തിലാണ് സംഗീതയും സൽമാൻഖാനും പരസ്പരം ഡേറ്റിംഗ് നടത്തുന്നത്. നീണ്ട പത്ത് വർഷത്തോളം തുടർന്ന ഈ ബന്ധം ശേഷം പകുതിയിൽ വെച്ച് നിർത്തുകയായിരുന്നു.

പിന്നീട് 1996 ൽ ക്രിക്കറ്റ് താരം ആസറിനെ വിവാഹം കഴിച്ചു. എന്നാൽ ആസറിന്ന് മറ്റു പല ബന്ധങ്ങളുണ്ട് എന്ന ആരോപണം ഉയർത്തിക്കൊണ്ട് ഇവർ 2010 ൽ വേർപിരിഞ്ഞു. പ്രശസ്ത ബാഡ്മിന്റൺ താരം ജ്വാല ഗുട്ട യുമായി അസറിന്ന് ബന്ധമുണ്ടെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. പക്ഷേ അസർ അത് പിന്നീട് നിരസിക്കുകയും ചെയ്തിരുന്നു.

1988 ൽ പുറത്തിറങ്ങിയ കാത്തിൽ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. ഹിന്ദി സിനിമ ക്ക് പുറമെ കന്നട ഭാഷയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1997 ലാണ് താരം അവസാനമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

Sangeeta
Sangeeta
Sangeeta