ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെയായി സജീവമാണ് സുബി സുരേഷ്. വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് സുബി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് താരം ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുകയും നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും താരത്തിന് ലഭിക്കുകയും ചെയ്തിരുന്നു.
സിനിമകളിലും മറ്റും അവതരിപ്പിക്കുന്ന ഓരോ വേഷങ്ങളെയും ആഴത്തിൽ സ്വീകരിക്കാനും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കാനും താരം പ്രത്യേകം ശ്രദ്ധിച്ചിരുന്നു അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് താരം മുൻനിര നായകിമാരുടെ കൂട്ടത്തിലേക്ക് ഉയർത്തപ്പെട്ടു. സഹ റോളുകളാണെങ്കിലും ശ്രദ്ധേയമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളും കൈകാര്യം ചെയ്തത്.
കോമഡി പരിപാടികളുമായും സജീവമാണ് താരം. താരം അവതാരണം മേഖലയിലും പ്രശസ്തി ആർജ്ജിച്ചു കൊണ്ട് മുന്നോട്ടു പോകുകയാണ്. താരത്തിന്റെ സരസമായ സംഭാഷണരീതി കൊണ്ടു തന്നെ അവതരണ മേഖലയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരത്തിന്റെ വാക്കുകൾ ഇഷ്ടമാണ് എന്ന് ആരാധകർ പലപ്പോഴും കമന്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്കില്‍ സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. വളരെ ക്യൂട്ടായ ക്യാപ്ഷനുകൾ നൽകാനും താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. എത്ര നല്ല ഫോട്ടോകൾ പോസ്റ്റ് ചെയ്താലും മോശപ്പെട്ട കമന്റുകൾ കൊണ്ട് വരുന്നവർ കുറവല്ലാത്ത വർത്തമാന കാലഘട്ടത്തിൽ വിമർശനത്തിന് തക്കതായ മറുപടി കൊടുക്കാനും താരം ശ്രദ്ധിക്കാറുണ്ട്.
ഇന്ന് താരം സുഹൃത്തുക്കൾക്കൊപ്പം ഉള്ള ഫോട്ടോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിരുന്നു. അതിന് വന്ന ഒരു കമന്റും വിമർശിച്ച് കമന്റ് ഇട്ട ആൾക്ക് താരം കൊടുത്ത മറുപടിയും ആണ് ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഉള്ള ഫോട്ടോ പോസ്റ്റ് ചെയ്ത അരമണിക്കൂറിനുള്ളിൽ ആണ് താരം മറ്റൊരു സ്ക്രീൻഷോട്ട് കൂടെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തത്.
വിമർശിച്ചു കമന്റ് ഇട്ടതും അതിന് താരം നൽകിയ മറുപടിയും സ്ക്രീൻഷോട്ട് ചെയ്തു താരം വീണ്ടും പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്. Ajithkumar Pk Ajithkumar എന്ന മഹാന്‍റെ സംസ്ക്കാരം എല്ലാരും ഒന്ന് അറിയട്ടെ എന്ന് ക്യാപ്ഷനോടൊപ്പം ആണ് താരം സ്ക്രീൻഷോട്ട് പങ്കു വെച്ചിട്ടുള്ളത്. എല്ലാ പടക്കങ്ങളും ഉണ്ടല്ലോ എന്നാണ് അജിത് കുമാർ പികെ അജിത് കുമാർ എന്ന എക്കൗണ്ടിൽ നിന്നും വന്ന കമന്റ്.
താരം വളരെ പെട്ടെന്ന് അതിന് മറുപടിയും നൽകിയിട്ടുണ്ട്. “പടക്കം എന്ന് നിന്റെ കുടുംബത്തിലുള്ളവരെ പോയി വിളിക്കെടാ… അല്ലെങ്കിലും കുടുംബ പാരമ്പര്യം അനുസരിച്ചാണ് ചിലർ സംസാരിക്കു… കുടുംബം മറക്കുന്നത് ശരിയല്ലല്ലോ” എന്നാണ് താരം ഇതിന് മറുപടിയായി നൽകിയത്. മോശം കമന്റ് ഇട്ടവന് എതിരെ താരം സംസാരിച്ചതും വൈറലായിരിക്കുകയാണ് ഇപ്പോൾ.