തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെച്ച് കൈയടി നേടിയ താരമാണ് സ്വാതി റെഡ്ഡി. സുബ്രഹമണ്യപുരം എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിലൂടെ താരം അഭിനയ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ഈ സിനിമയിലെ കൺകൾ ഇരണ്ടാൽ എന്ന ഒറ്റഗാന രംഗത്തിലൂടെ തന്നെ ആരാധകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിന് സാധിച്ചു.
അത്രത്തോളം മിഴിയിലും മികവിലും ആണ് വേഷം കൈകാര്യം ചെയ്തത് എന്ന് ചുരുക്കം. ചെയ്ത ഓരോ വേഷങ്ങളും വ്യത്യസ്തമായിരുന്നു എന്നതും വേഷങ്ങളെല്ലാം മികച്ച രൂപത്തിലും പ്രേക്ഷകർക്ക് പ്രിയങ്കരമാക്കുന്നത് രീതിയിലും അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു എന്നതും എടുത്തുപറയേണ്ടത് തന്നെയാണ്. ഓരോ വേഷങ്ങളിലൂടെയും നിരവധി ആരാധകരെയാണ് താരം നേടിയത്.
മലയാളികൾക്കിടയിലും ഒരുപാട് നല്ല അഭിനയ മുഹൂർത്തങ്ങൾ താരം കാഴ്ചവെച്ച് ആരാധകരെ നേടി. ആമേൻ, നോർത്ത് 24 കാതം, ആട്, മോസയിലെ കുതിര മീനുകൾ എന്നീ സിനിമകളിലെല്ലാം മികച്ച രൂപത്തിലാണ് താരം വേഷങ്ങൾ കൈകാര്യം ചെയ്തത്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം അഭിനയ വൈഭവം വ്യക്തമാക്കി കൊണ്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ കൈ വിരലിലെ ടാറ്റുവിനെക്കുറിച്ച് ചോദ്യം ഉണ്ടായപ്പോൾ അത് ആ നിമിഷത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിനാണ് എന്നായിരുന്നു താരത്തിന്റെ മറുപടി. അതേ സമയം ഇനിയൊരു ടാറ്റു ചെയ്യേണ്ടി വന്നാൽ അത് തന്റെ ഭർത്താവിന് മാത്രം കാണാവുന്ന ഇടത്തേ ചെയ്യൂ എന്നും താരം പറയുന്നുണ്ട്. അതാണ് അഭിമുഖം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമാകാൻ ഉള്ള പ്രധാന കാരണം.
കൈവിരലിലെ ഹൗർഗ്ലാസ് ടാറ്റു ഏത് നിമിഷമാണോ അത് ആ നിമിഷം അങ്ങനെ തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഇനി ഒരു ടാറ്റൂ ചെയ്യുകയാണെങ്കിൽ അത് എന്റെ ഭർത്താവിന് മാത്രം കാണാവുന്ന സ്ഥലത്തേ ചെയ്യൂ എന്നാണ് താരത്തിന്റെ വാക്കുകൾ. നടി എന്നതിലുപരി, ഡബ്ബിംഗ് ആർട്ടിസ്റ്റും ഒരു പ്ലേബാക്ക് സിംഗറും കൂടിയാണ് താരം.