ഫോട്ടോകളിൽ സുന്ദരിയായി പ്രിയ താരം ഐശ്വര്യ ലക്ഷ്മി.
മലയാള സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന ഒട്ടേറെ നടിമാരുണ്ട്. പക്ഷെ ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളത്തിലെ ഭാഗ്യ നായിക എന്ന വിളിപ്പേരു ലഭിച്ചത് താരമാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച സിനിമകൾ എല്ലാം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതാണ് പേര് അങ്ങിനെ വരാനുള്ള കാരണം. മോഡൽ രംഗത്ത് നിന്ന് സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഐശ്വര്യ ലക്ഷ്മി.
സിനിമ മേഖലയിൽ താരം അറിയപ്പെടുന്നത് അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ്. ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് വെറും വിരലിലെണ്ണാവുന്ന സിനിമകൾ മെത്രാനെ വേണ്ടി വന്നുള്ളൂ. നടി മോഡൽ ഫിസിഷ്യൻ എന്നിങ്ങനെ പല മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇതിനോടകം തന്നെ മലയാളത്തിലെ ഒരുപാട് യുവ നടന്മാരുടെ കൂടെ ബിഗ് സ്ക്രീനിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. 2017 മുതൽആൺ താരം അഭിനയ ലോകത്ത് സജീവമായത്. തുടക്കത്തെ മുതൽക്ക് തന്നെ മികച്ച അഭിനയം കൊണ്ട് ചെറുതല്ലത്ത ആരാധകരെയും വലിയ പ്രേക്ഷക പ്രീതിയെയും നേടി.
നിവിൻ പോളി നായകനായി പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പക്ഷേ താരം മലയാളത്തിൽക്കിടയിൽ കൂടുതലും അറിയപ്പെട്ടത് മായാനദി എന്ന സിനിമയിലൂടെയാണ്. അഭിനയം മികച്ചതാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് മില്യൺനടുത്ത് ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ എന്നും തരംഗം സൃഷ്ടിക്കാറുണ്ട്. സജീവമായ ആരാധകരാണ് തരത്തിനുള്ളത് എന്നുള്ളത് കമന്റ് ബോക്സ് കണ്ടാൽ അറിയാം.
ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ശാലീന സുന്ദരിയായും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും താരം ഫോട്ടോകൾക്ക് പോസ് ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനമായി താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ക്യൂട്ട് ചിരിഎന്നാണ് ഭൂരിഭാഗം പ്രേക്ഷകരും കമന്റ് ചെയ്യുന്നത്.