ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് കമാലിനി മുഖർജി. താരം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചതു കൊണ്ടുതന്നെ താരത്തിന് ലോകമെമ്പാടും ഒരുപാട് ആരാധകരുണ്ട്. 2004 മുതലാണ് താരം സിനിമ മേഖലയിൽ സജീവമാകുന്നത്. അഭിനയത്തിന് പുറമെ പഠനത്തിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. കൊൽക്കത്തയിലെ ലോറെറ്റോ കോളേജിൽ നിന്നാണ് താരം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയത്.
ബിരുദ പഠനത്തിന് ശേഷമാണ് മുംബൈയിൽ നാടകാഭിനയത്തിൽ ഒരു കോഴ്സ് താരം ചെയ്തത്. അതുകൊണ്ടുതന്നെ നാടകങ്ങളിലും പരസ്യങ്ങളിലും താരം അഭിനയിച്ച തുടക്കം മുതൽ തന്നെ ശ്രദ്ധേയമായി. മലയാളത്തിനു പുറമേ ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും തെലുങ്ക് ഭാഷകളിലാണ് താരത്തിന്റെ ചിത്രങ്ങൾ കൂടുതലായി പുറത്തുവന്നത്.
രേവതി സംവിധാനം ചെയ്ത ഫിർ മിലേംഗേ എന്ന ഹിന്ദി ചലച്ചിത്രത്തിലാണ് കമാലിനി ആദ്യമായി അഭിനയിച്ചത്. പരസ്യത്തിന്റെ അഭിനയത്തിലെ മികവ് കണ്ടാണ് രേവതി തന്റെ ചിത്രത്തിലേക്ക് താരത്തെ ക്ഷണിക്കുന്നത്. അതിനുശേഷം ചെയ്ത തെലുഗു ചലച്ചിത്രമായ ആനന്ദിലെ നായികാ വേഷം താരത്തെ ഒരുപാട് ആൾ അറിയുന്ന ഒരു പ്രശസ്ത താരമാക്കി മാറ്റി.
മലയാളത്തിൽ കുട്ടിസ്രാങ്കിലെ പെമ്മേണ എന്ന കഥാപാത്രത്തെ താരം അവതരിപ്പിച്ചത് മികച്ച പ്രേക്ഷകപ്രീതിയും ആരാധകൻ അഭിപ്രായവും നേടിയിരുന്നു. അതിനുശേഷം താരത്തിനെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതം ആക്കിയതും ഒരുപാട് കയ്യടികൾ ലഭിച്ചതും പുലിമുരുകനിലെ മൈന എന്ന കഥാപാത്രത്തിലൂടെ ആയിരുന്നു. മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട് അതു കൊണ്ടു തന്നെ താരത്തിന്റെ വാക്കുകളും ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്നാണ് തരംഗമാകാൻ ഉള്ളത് ഇപ്പോൾ പുലിമുരുകനിലെ അഭിനയത്തെ ക്കുറിച്ചും മോഹൻലാലിനെ കുറിച്ചും താരം തുറന്നു പറഞ്ഞ വാക്കുകളാണ് തരംഗമാകുന്നത്.
മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ മോഹൻലാലിന്റെ ഭാര്യ കഥാപാത്രം തന്നെ വേണമെന്നുമാണ് താരം പറയുന്നത്. മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ സുരക്ഷിതത്വമാണ് ഫീൽ ചെയ്യുന്നതെന്നും അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുമ്പോൾ എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമെന്ന് കരുതുന്നതായും താരം പറയുന്നു.
എന്നാൽ അനുശ്രീക്ക് വേണ്ടി വെച്ചിരുന്ന വേഷത്തിൽ പകരക്കാരി ആയിട്ട് ആയിരുന്നു താരം സിനിമയിൽ എത്തുന്നത്. എന്നാൽ പുലിമുരുകനിലെ ആ വേഷം അത്രമേൽ അവിസ്മരണീയമാക്കി മാറ്റാൻ താരത്തിന് കഴിഞ്ഞു. മറ്റൊരാളുടെ പകരമായി സിനിമയിൽ വന്നതാണെങ്കിലും തന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് പെർഫോമൻസ് ആയി ആ കഥാപാത്രത്തെ താരം മാറ്റി.