മലയാളത്തിലും തമിഴ് സിനിമകളിലും പ്രത്യക്ഷപ്പെടുന്ന ഒരു ചലച്ചിത്ര നടിയാണ് സംയുക്ത മേനോൻ. 2016 ൽ പുറത്തിറങ്ങിയ പോപ്‌കോൺ എന്ന മലയാള സിനിമയിലൂടെ ആണ് താരം അഭിനയം ആരംഭിക്കുന്നത്. 2018 താരത്തിന്റെ ജീവിതത്തിലെ നിർണായക വർഷമാണ് മലയാളത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച രണ്ട് സിനിമകളും വിജയങ്ങൾ ആയി.
2016 മുതലാണ് താരം സിനിമ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിപ്രായങ്ങളോടെയാണ് താരത്തിന് ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിക്കുന്നത്.
തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തിയതും ശ്രദ്ധിക്കപ്പെട്ടതും. പിന്നീട് ലില്ലി എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ടോവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആസിഫ് അലി നായകനായ അണ്ടര്‍ വേള്‍ഡ്, ഉയരെ, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമണ്ടന്‍ പ്രേമകഥ, ജയസൂര്യ നായകനായ വെള്ളം, ആന്തോളജി ചിത്രമായ ആണും പെണ്ണും, എന്നീ ചിത്രങ്ങളിലെല്ലാം താരം മികച്ച അഭിനയം കാഴ്ച വെച്ചു.
സോഷ്യൽ മീഡിയയിൽ താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. ആരാധകർക്ക് വേണ്ടി താരം നിരന്തരം ഫോട്ടോകൾ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ബോൾഡ് ലുക്കിൽ സിമ്മിങ് പൂളിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവെച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ശാലീന സുന്ദരിയായിട്ടാണ് എപ്പോഴും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്. അതിൽ നിന്ന് പെട്ടന്ന് ഗ്ലാമറസ് മേഖലയിലേക്ക് ചുവടു മാറിയതിൽ ആരാധകരുടെ പ്രതിഷേധമാണ് അന്ന് കണ്ടത്. പ്രേക്ഷകർക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല എന്ന് ചുരുക്കം. താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള സുന്ദരിയായ ഫോട്ടോകളാണ്.
ലോക്ക് ഡൌണ്‍ സമയത്ത് ശരീര ഭാരം കുറച്ചുള്ള മേക്കോവർ വളരെ ആരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ ക്യൂട്ട് ലുക്കിൽ താരം പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചത് ശ്രദ്ധേയമാകുകയാണ്. ഋഷികേശ് അനിൽ കുമാറാണ് ഫോട്ടോസ് പകർത്തിയിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകർ രേഖപ്പെടുത്തുന്നത്.