
ചുംബന രംഗത്തിൽ അഭിനയിക്കുന്നതിനെ വിസമ്മതിച്ച സൂപ്പർതാരം റാംചരൺ. സംഭവം ഇങ്ങനെ.

സിനിമയുടെ പരിപൂർണതയ്ക്ക് വേണ്ടിയും, പ്രേക്ഷകരുടെ പരിപൂർണ്ണ തൃപ്തിക്ക് വേണ്ടിയും പല രംഗങ്ങളും സംവിധായകന്മാർ വളരെ കൃത്യതയോടെ എക്സിക്യൂട്ട് ചെയ്യാറുണ്ട്. പ്രത്യേകിച്ചും ചുംബന രംഗങ്ങളും പ്രണയ രംഗങ്ങളും. ഒറിജിനാലിറ്റി ക്ക് വേണ്ടി ചുംബനരംഗങ്ങൾ സംവിധായകർ സിനിമയിൽ കൊണ്ടുവരാറുണ്ട്. പലതും അതിൽ വിജയം കൊള്ളുകയും ചെയ്യുന്നുണ്ട്.

ചുംബനരംഗങ്ങൾ അഭിനയിക്കാൻ വിസമ്മതിക്കുന്ന പല നടീനടന്മാരും ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലനിൽക്കുന്നു എന്നുള്ളത് വസ്തുതയാണ്. അതേ അവസരത്തിൽ ഇത്തരത്തിലുള്ള രംഗങ്ങൾ ഒരു മടിയും കൂടാതെ ക്യാമറക്ക് മുമ്പിൽ വളരെ ബോൾഡ് ആയി അഭിനയിച്ചു ഫലിപ്പിക്കുന്ന കലാകാരന്മാരും ധാരാളമാണ്. സംവിധായകൻ ആവശ്യപ്പെട്ടാൽ ഏത് റോളും വളരെ ഭംഗിയായി കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി അഭിനയിക്കുന്നവരാണ് അധികപേരും.

ഇത്തരത്തിൽ ചുംബന രംഗത്ത് അഭിനയിക്കാൻ മടിയുള്ള നടനാണ് തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാർ രാംചരൻ. ഇതിനോടകം ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏത് വേഷവും വളരെ അനായാസമായി കൈകാര്യം ചെയ്യുന്ന രാംചരൻ ഇതിനോടകം പല പ്രശസ്തമായ കഥാപാത്രങ്ങൾ ചെയ്തുകഴിഞ്ഞു. പക്ഷേ ചുംബനരംഗങ്ങൾ അഭിനയിക്കുന്നതിൽ താരം മടികാണിക്കുന്നു എന്നുള്ളതാണ് ഇപ്പോൾ സിനിമാ ലോകത്തു നിന്ന് പുറത്തുവരുന്ന വാർത്ത.

2018 ൽ സുകുമാർ എഴുതി സംവിധാനം ചെയ്ത് റാം ചരൺ സമന്ത തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർഹിറ്റ് സിനിമയായ രംഗസ്ഥലം ലൊക്കേഷനിൽ ഉണ്ടായ അനുഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ സിനിമയിൽ സംവിധായകൻ ഒരു ലിപ്ലോക്ക് രംഗം പ്ലാൻ ചെയ്തിരുന്നു. എന്നാൽ ഈ രംഗം ഒഴിവാക്കണമെന്ന് രാംചരൻ സംവിധായകനോട് അഭ്യർത്ഥിച്ചിരുന്നു.

ലിപ്ലോക്ക് രംഗം ഒഴിവാക്കാൻ സംവിധായകൻ തയ്യാറായിരുന്നില്ല. ഷൂട്ടിംഗ് തുടങ്ങിയതിനു ശേഷം വീണ്ടും രാംചരൻ നോട് കാര്യം പറഞ്ഞു. പക്ഷേ പ്രതീക്ഷിച്ച ഉത്തരം ലഭിച്ചില്ല. തുടർന്ന് ചുംബിക്കേണ്ട ആവശ്യമില്ല അടുത്ത് വരെ പോയാൽ മതി vfx സഹായത്തോടെ ബാക്കി കാര്യങ്ങൾ ചെയ്യാമെന്ന നിബന്ധനയോടെ മേൽ രാംചരൺ തുടർന്ന് അഭിനയിക്കുകയും ചെയ്തു. റാം ചരന്റെ ഭാര്യക്ക് ചുംബനം രംഗത്തിൽ അഭിനയിക്കുന്നത് താല്പര്യം ഇല്ലാത്തതുകൊണ്ടാണ് വിസമ്മതിക്കാനുള്ള കാരണമെന്നാണ് വ്യക്തമാകുന്നത്.

രാംചരൻ ന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ഈ സിനിമയിൽ കാഴ്ചവച്ചത് എന്നാണ് ആരാധകരുടെ വാദം. 60 കോടി ബജറ്റിലൊരുങ്ങിയ ഈ സിനിമ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. National Film Award for Best Audiography അംഗീകാരം നേടാനും ഈ സിനിമക്ക് സാധിച്ചു. ഈ ദശാബ്ദത്തിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച 25 തെലുങ്കു സിനിമകളിലൊന്നായി ഈ സിനിമയെ കണക്കാക്കപ്പെടുന്നു.









