ഇത് അയ്യപ്പനും കോശിയിലെ കണ്ണമ്മ തന്നെയല്ലേ? എജ്ജാതി മേക്കോവർ. ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ!!

in Entertainments

പുത്തൻ ഫോട്ടോയിൽ തുടങ്ങിയ പ്രിയതാരം ഗൗരി നന്ദ.

2020 ൽ സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജ് ബിജു മേനോൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് അയ്യപ്പനും കോശിയും. 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഈ സിനിമ ബോക്സ് ഓഫീസിൽ സക്സസ് ആയിരുന്നു. മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് ഈ സിനിമയിൽ പൃഥ്വിരാജ് ബിജുമേനോൻ കാഴ്ചവച്ചത്.

എല്ലാ മേഖലയിലും മികച്ച ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു കണ്ണമ്മ. അയ്യപ്പൻ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ബിജുമേനോന്റെ ഭാര്യയായി എത്തിയ കഥാപാത്രമായിരുന്നു കണ്ണമ്മ. വളരെ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് കണ്ണമ്മ അവതരിപ്പിച്ചത്.

കണ്ണമ്മ എന്ന കഥാപാത്രത്തെ ബിഗ് സ്ക്രീനിൽ അനശ്വരമാക്കിയത് ഗൗരി നന്ദ എന്ന കലാകാരിയാണ്. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് ഗൗരി നന്ദ. അയ്യപ്പനും കോശിയും എന്ന സിനിമ ക്ക് മുമ്പ് താരം മറ്റു പല മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പക്ഷേ താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് അയ്യപ്പനും കോശിയിലെ കണ്ണമ്മ എന്ന കഥാപാത്രത്തിലൂടെയാണ്.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. താരം തന്റെ ഇഷ്ട ഫോട്ടോകളും മറ്റു വിശേഷങ്ങളും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കണ്ണമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരത്തിന്റെ പുത്തൻ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകലോകം.

ഇത് അയ്യപ്പനും കോശിയിലെ കണ്ണമ്മ തന്നെയല്ലേ എന്നാണ് ആരാധകർ അത്ഭുതത്തോടെ താരത്തിന്റെ ഫോട്ടോ കണ്ടു ചോദിക്കുന്നത്. അയ്യപ്പനും കോശിയിലെ കഥാപാത്രത്തിന് ലഭിച്ച പ്രത്യേക പുരസ്കാര വേദിയിലാണ് താരം പുത്തൻ മേക്കോവറിൽ പ്രത്യക്ഷപ്പെട്ടത്. ഏതായാലും സാരിയുടുത്ത് പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

2010 ൽ സുരേഷ് ഗോപി നായകനായി പുറത്തിറങ്ങിയ കന്യകുമാരി എക്സ്പ്രസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ലോഹം കനൽ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മറ്റ് മലയാള സിനിമകളാണ്. ജയൻ രവി അമലാ പോൾ തുടങ്ങിയവർ പ്രധാനവേഷത്തി.

Gowri
Gowri
Gowri
Gowri
Gowri
Gowri
Gowri
Gowri
Gowri

Leave a Reply

Your email address will not be published.

*