വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്ത് വാക്കുല രണ്ട് കാതല്‍ എന്ന സിനിമയുടെ വിശേഷങ്ങളാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. ഒരുപാട് പ്രത്യേകതകൾ ഉണ്ട് സിനിമക്ക് എന്നാണ് പുറത്തു വരുന്ന വാർത്തകളിൽ മിക്കതും സൂചിപ്പിക്കുന്നത്.
ചിത്രത്തിൽ അഭിനയിക്കുന്ന അഭിനേതാക്കളെയും കഥയുടെ ചുരുക്ക രൂപത്തെയും സൂചിപ്പിക്കുന്ന തരത്തിലുള്ള വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിട്ടുണ്ട്. നയന്‍താരയും സമാന്തയും സഹോദരിമാരായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നും രണ്ട് പേരും പ്രേമിയ്ക്കുന്നതും ഒരാളെയാണ് എന്നും വാർത്തകൾ സൂചിപ്പിക്കുന്നു.
അതായത് ഒരു ത്രികോണ പ്രണയ കഥയാണ് ചിത്രത്തില്‍ പറയുന്നത് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഒരുപാട് ആരാധകർ ഉള്ള യുവ അഭിനേത്രികൾ ആണ് നയൻതാരയും സാമന്തയും. അഭിനയിച്ച വേഷങ്ങളെല്ലാം ശ്രദ്ധേയമായ രൂപത്തിൽ അവതരിപ്പിക്കാനും നിറഞ്ഞ കൈയടി സ്വീകരിക്കാനും രണ്ട് താരങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്.
എന്നാൽ നയന്‍താരയും സമാന്തയും ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത് എന്നും വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്ത് വാക്കുല രണ്ട് കാതല്‍ എന്ന സിനിമയുടെ പ്രത്യേകതയാണ്. തെലുങ്ക് – തമിഴ് സിനിമാ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നായികമാരാണ് ഇരുവരും എന്നതുതന്നെയാണ് ആരാധകർക്ക് ഇടയിൽ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഇത്രത്തോളം പ്രചാരത്തിൽ ഇരിക്കാൻ കാരണം.
ഇരുവരെയും ഒന്നിച്ച് കാണുക എന്നത് ആരാധകരെ സംബന്ധിച്ചും ഒരു പുതുമയുള്ള കാര്യവും അതുപോലെ വളരെ അധികം സന്തോഷമുള്ള കാര്യവുമാണ്. അത് കൊണ്ട് തന്നെ രണ്ട് താരങ്ങളുടെയും ആരാധകർ പുതിയ ചിത്രത്തിനു വേണ്ടി ഉള്ള കാത്തിരിപ്പിലാണ് എന്ന് നിസംശയം പറയാം. അതിനെ കുറിച്ചുള്ള ചെറിയ വാർത്തകൾ പോലും ആരാധകർക്കിടയിൽ വലിയ ആരവം ഉണ്ടാക്കുന്നതിന് കാരണവും ഇതുതന്നെയാണ്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും ചില ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. വളരെ പെട്ടെന്നാണ് ചിത്രങ്ങൾ ആരാധകർക്കിടയിൽ തരംഗമായത്. പോണ്ടിച്ചേരിയില്‍ ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ് എന്നും അധികം വൈകാതെ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാവാന്‍ സാധ്യതയുണ്ട് എന്നും വാർത്തകളിൽ പറയുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിങ് പെട്ടന്ന് തീര്‍ക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിയ്ക്കുന്നത് എന്നും സിനിമയുടെ അടുത്ത വൃത്താന്തങ്ങൾ പുറത്തു വിടുന്ന വാക്കുകൾ സൂചിപ്പിക്കുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാൽ ഉടൻ പൂർത്തീകരിക്കേണ്ട ഒരുപാട് പ്രൊജക്റ്റുകൾ നയൻതാരക്കുണ്ട് എന്നും സിനിമ കഴിഞ്ഞാൽ സമന്തയുടെ കരിയറിൽ ചെറിയ ഒരു ബ്രേക്ക് ഉണ്ടാകുമെന്നും ആണ് പുറത്തു വരുന്ന പ്രധാന വാർത്ത.
Leave a Reply