മലയാളി പ്രേക്ഷകർക്കിടയിൽ ബാല താരമായി അഭിനയിച്ച് കയ്യിടിയും അംഗീകാരവും നേടിയ താരമാണ് നിവേദ തോമസ്. വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഞ്ജന സുഗുണൻ എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ താരം അവതരിപ്പിച്ചു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരം നേടുകയും ചെയ്തു.
2002 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഉത്തര എന്ന സിനിമയാണ് താരം ആദ്യം അഭിനയിച്ചത് എങ്കിലും 2008 ൽ പുറത്തിറങ്ങിയ വെറുതെ ഒരു ഭാര്യ എന്ന സിനിമയാണ് കരിയറിന്റെ വഴിത്തിരിവ്. അതെ വർഷം തന്നെയാണ് കുരുവിയിലും താരം അഭിനയിച്ചത്. തമിഴിൽ അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു കുരുവി.
2016 ലാണ് തെലുങ്കിലേക്ക് താരം കടക്കുന്നത്. നാനി നായകനായ ജന്റിൽമാനിലൂടെയാണ് താരം തെലുങ്കിലെ ആരാധകരെയും കയ്യിലെടുത്തത്. നാനിയുടെ തന്നെ നിന്നു കോരിയിൽ താരം നായികയായാണ് അഭിനയിച്ചത്. അതിനു ശേഷം താരം ജൂനിയർ എൻ ടി ആറിന്റെ നായികയായി സൂപ്പർഹിറ്റ് ചിത്രം ജയ് ലവ കുശയിലും അഭിനയിച്ചു. മികച്ച പ്രതികരണമാണ് സിനിമകൾക്ക് ലഭിച്ചത്.
2020ൽ രജനികാന്തിന്റെ മകളായി താരം ദർഭാറിൽ അഭിനയിച്ചതും അമിതാഭ് ബച്ചന്റെ പിങ്ക് എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വക്കീൽ സാബിൽ പവൻ കല്യാണിനൊപ്പം അഭിനയിച്ചതും ശ്രദ്ധേയമായിരുന്നു. മീറ്റ് ക്യൂട്ട്, ശാകിനി ദാകിനി എന്നീ തെലുങ്ക് ചിത്രങ്ങളാണ് താരത്തിന്റെതായി ഇനി പുറത്തു വരാനുള്ളത്.
മണിക്കൂറിൽ 130 Km/hr വരെ വേഗത്തിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ അതിവിദഗ്ദ്ധയായ താരം ഇപ്പോൾ നിരവധി മോട്ടോർസൈക്കിൾ റാലികളിലും പങ്കെടുക്കുന്നുണ്ട്. എന്തായാലും സമൂഹ മാധ്യമങ്ങളിൽ താരത്തിന് ആരാധകർ ഒരുപാടാണ്.
സോഷ്യൽ മീഡിയയിൽ താരം സജീവവുമാണ്.
തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി താരം പങ്ക് വെക്കാറുണ്ട്. വളരെ പെട്ടന്നാണ് താരത്തിന്റെ പോസ്റ്റുകൾ വൈറൽ ആകാറുള്ളത്. ഇപ്പോൾ താൻ സ്വയം പശുവിനെ കറന്നെടുത്ത പാൽ കൊണ്ട് കോഫി കുടിച്ച സന്തോഷമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. പശുവിനെ കറക്കുന്ന വീഡിയോയും താരം പങ്ക് വെച്ചിട്ടുണ്ട്.