പുത്തൻ ഫോട്ടോകളിൽ തിളങ്ങി സാനിയ ഇയ്യപ്പൻ.
ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളസിനിമയിൽ തന്റെതായ വേരുറപ്പിച്ച താരമാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി അരങ്ങേറ്റം കുറിച്ച് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറിയ ചുരുക്കം ചില നടിമാരിലൊരാളാണ് താരം.
ഈ ചുരുങ്ങിയ കാലയളവിൽ തന്നെ അഭിനയപ്രാധാന്യമുള്ള ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ താര രാജാക്കൻമാരായ മോഹൻലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും സ്ക്രീൻ പങ്കിടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നുകഴിഞ്ഞു എന്ന് വേണം പറയാൻ.
സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന മലയാള നടിമാരിലൊരാളാണ് താരം. രണ്ട് മില്യണിൽ കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.
ഏതു വേശത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരിയായി കാണപ്പെടുന്ന താരം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെടുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ്. ഒരു മികച്ച ഡാൻസറും കൂടിയായ താരം തന്റെ ഡാൻസ് വീഡിയോകളും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചിയർ ഗേൾസിനെ പോലെ തിളങ്ങിനിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
മഴവിൽ മനോരമയിലെ ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2014 ൽ മമ്മൂട്ടി ഇഷാ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ ഇഷാതൽവാർ ന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി ചുവടുവെക്കുന്നത്.
താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് 2018 ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ക്യാമ്പസ് സിനിമയിലെ അഭിനയത്തിലൂടെയാണ്. മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലൂസിഫർ, മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ദുൽഖർ നായകനായി പുറത്തിറങ്ങാൻ പോകുന്ന സല്യൂട്ട് എന്ന സിനിമയിലും താരം വേഷമിടുന്നുണ്ട്.