കിടിലൻ ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം.
തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അമൈറ ദസ്ത്തൂർ. തന്റെ അഭിനയ മികവുകൊണ്ടും മനം മയക്കുന്ന സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ മില്യൻ കണക്കിൽ ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.
തന്റെ പതിനാറാം വയസ്സിൽ തന്നെ ബ്രൈറ്റ് ഫ്യൂച്ചർ രൂപപ്പെടുത്തിയെടുത്ത താരമാണ് അമൈറ. ചെറിയ പ്രായത്തിൽ തന്നെ മോഡലിംഗ് രംഗത്തേക്ക് കാലു വെച്ച താരം താമസിയാതെ ഇന്ത്യൻ സിനിമയിൽ സജീവമായി. എയർടെൽ അടക്കം ഉള്ള ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും ചെറിയ പ്രായത്തിൽ തന്നെ താരം പ്രത്യക്ഷപ്പെട്ടു.
നടിയായും മോഡലായും തിളങ്ങി നിൽക്കാൻ താരത്തിന് സാധിക്കുന്നുണ്ട്. 2009 ലാണ് താരം കരിയർ ആരംഭിച്ചത്. ഹിന്ദി തമിഴ് തെലുങ്ക് മന്ദാറിൻ ഇംഗ്ലീഷ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണ് താരം. ഒരുപാട് മികച്ച വേഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് ഇത്രത്തോളം സാധിച്ചു.
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.6 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.
താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തികച്ചും ക്യൂട്ട് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. 2013 ൽ പുറത്തിറങ്ങിയ issaq എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്.
ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്തിരുന്നു. ഇതിനെ ശരി വെച്ചു കൊണ്ട് താരത്തിന് പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുകയും ചെയ്തു. മൂന്ന് വെബ് സീരീസ് കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
2015 ൽ പുറത്തിറങ്ങിയ അനേകൻ എന്ന സിനിമയിലെ അഭിനയം ശ്രദ്ധേയമായിരുന്നു. മികച്ച അഭിപ്രായം പ്രേക്ഷകരിൽ നിന്ന് ലഭിച്ച വേഷം കൂടെ ആയിരുന്നു അത്. താരത്തിന്റെ ആദ്യ തമിഴ് സിനിമയും കൂടെയായിരുന്നു അനേകൻ. 2018 ൽ പുറത്തിറങ്ങിയ മനസ്സുക്കു നാചിന്ദിയാണ് താരത്തിന്റെ ആദ്യ തെലുങ്ക് സിനിമ.