മലയാളത്തിലെ പ്രശസ്തനായ സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. മധുര ഗാനങ്ങൾക്ക് ഒപ്പം തന്നെ മാസ്സ് ബിജിഎം നൽകാനും അദ്ദേഹത്തിന് സാധിക്കാറുണ്ട്. അത് കൊണ്ട് തന്നെ തെന്നിന്ത്യ മുഴുവൻ ഏറെ ആരാധകർ ഗോപി സുന്ദറിനുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകൻ എന്നും അദ്ദേഹത്തെ കുറിച്ച് പറയാറുണ്ട്.
ഗോപി സുന്ദറിന്റെ ജീവിത പങ്കാളിയാണ് അഭയ ഹിരണ്മയി. സംഗീത സംവിധായകൻ ഗോപി സുന്ദർ എന്റെ ഭാര്യ എന്നതിനപ്പുറത്തേക്ക് മികച്ച ഗായിക കൂടിയാണ് അഭയ. ഗൂഢാലോചന എന്ന സിനിമയിലെ “ഖൽബില് തേനൊഴുകണ കോയിക്കോട് ” പാട്ടിലൂടെ വലിയ ആരാധക വൃന്ദത്തെ അഭയ ഹിരണ്മയി സ്വന്തമാക്കി.
സമൂഹ മാധ്യമങ്ങളിൽ ഇരുവരും സജീവമാണ്. ഇരുവരും ഒന്നിച്ചുള്ള വിഡിയോകളും ഫോട്ടോകളും എല്ലാം പ്രേക്ഷകർക്കു വേണ്ടി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം ആരാധകർ ആഘോഷമാക്കാറുമുണ്ട്. ഇപ്പോൾ ഗോപി സുന്ദറിനൊപ്പം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന അഭയ ഹിരണ്മയിയുടെ വീഡിയോ ആണ് വൈറൽ ആകുന്നത്. വീഡിയോക്ക് ഒപ്പം താൻ ഇപ്പോൾ കുറെ കാലങ്ങൾക്ക് ശേഷം വീണ്ടും താൻ അച്ചടക്കം പഠിക്കാൻ തുടങ്ങി എന്നാണ് പറയുന്നത്.
അഭയ ഹിരണ്മയി കുറിച്ചത് ഇങ്ങനെ: “വളരെക്കാലത്തിനു ശേഷം ഞാൻ അച്ചടക്കം പരിശീലിക്കാൻ തുടങ്ങി. അച്ചടക്കം യഥാർത്ഥത്തിൽ സ്വയം പ്രചോദനവും നമ്മെത്തന്നെ തള്ളി വിടുന്നതുമാണ്. കൂടുതൽ അച്ചടക്കവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.”
“ജീവിതത്തിന് അതിന്റെ ഉയർച്ചകളും താഴ്ചകളും ഉണ്ട് സ്വയം പ്രചോദിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾ കൂടുതൽ സമാധാനപരമായിരിക്കും. വിജയം എന്ന പദം ഞാൻ പറയുകയില്ല അല്ലെങ്കിൽ വിജയിക്കുക എന്നതിനാൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരിക്കലും വിജയിക്കുകയോ തോൽക്കുകയോ ചെയ്യില്ല നിങ്ങൾ ഒടുവിൽ നിങ്ങളുടെ ജീവിതം ജീവിക്കുന്നു.”
പോസ്റ്റ് വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും നിരവധി ആളുകൾ കമന്റ് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കൂടെ വർക്ക് ഔട്ട് ചെയ്യുന്ന കോളേജ് പയ്യൻ ഏതാണ് എന്നായിരുന്നു ഒരു കമന്റ്. ഓ അത് ഗോപി സുന്ദർ ആണെന്ന് ആയിരുന്നു അഭയ നൽകിയ മറുപടി. ഇതുവരെ വിവാഹം കഴിച്ചട്ടില്ല എങ്കിൽ കൂടിയും ഗോപി സുന്ദറും അഭയയും കഴിഞ്ഞ പത്ത് വർഷമായി ഒന്നിച്ചാണ് ജീവിക്കുന്നത്. ഇത് ഉദ്ദേശിച്ചു തന്നെയായിരിക്കും അയാൾ അങ്ങിനെ കമന്റ് ചെയ്തത്.