ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട ദമ്പതികളാണ് കാവ്യയും ദിലീപും. രണ്ടുപേരുടെയും രണ്ടാമത്തെ വിവാഹമാണ് എന്നുള്ളത് തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചചെയ്യപ്പെട്ട തായിരുന്നു. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലറിയപ്പെടുന്ന മഞ്ജുവാര്യർ മായുള്ള ഡിവോഴ്സ് ന് ശേഷം ദിലീപ് ഗോസിപ്പുകളിൽ തന്റെ കൂടെ ഏറ്റവും കൂടുതൽ ചേർക്കപ്പെട്ട കാവ്യ യെ വിവാഹം കഴിക്കുകയായിരുന്നു.
കാവ്യയുടെയും രണ്ടാമത്തെ കല്യാണമായിരുന്നു ദിലീപ് നോടൊപ്പം. ദിലീപ് ഇന്നും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നു. ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട ദിലീപ് അതുകൊണ്ടൊന്നും തന്റെ സിനിമാ ജീവിതത്തെ ബാധിക്കില്ല എന്ന് തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴും ഒരുപാട് മികച്ച സിനിമകളിൽ ദിലീപ് വേഷം ചെയ്യുന്നുണ്ട്.
ദിലീപിനെ പോലെ കാവ്യ സിനിമയിൽ സജീവമല്ല. ഒരു സമയത്ത് മലയാള സിനിമയിലെ സ്വപ്ന സുന്ദരിയായിരുന്നു കാവ്യാമാധവൻ. ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളായിരുന്നു താരം. ഒരുപാട് മികച്ച വേഷങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് നൽകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ടയിരുന്നു.
കാവ്യ ഇപ്പോൾ സിനിമയിൽ സജീവമല്ല. പക്ഷേ സോഷ്യൽ മീഡിയയിൽ കാവ്യ സജീവസാന്നിധ്യമാണ്. ദിലീപിന്റെയും കാവ്യയുടെയും ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിരന്തരമായി പ്രചരിക്കാറുണ്ട്. ഇരുവരും ഒന്നിച്ച് ഒരുപാട് ചടങ്ങിൽ പങ്കെടുത്ത ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കാറുണ്ട്.
പല വിവാഹചടങ്ങിൽ ഇരുവരും ഒരുമിച്ച് എത്താറുണ്ട്. വിവാഹ ചടങ്ങിലെ ക്യാൻഡിഡ് ഫോട്ടോസ് ആണ് കൂടുതലും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ പഴയ സൗന്ദര്യം ഇപ്പോഴും കാത്ത് സൂക്ഷിക്കുകയാണ് കാവ്യാമാധവൻ. സുന്ദര ഫോട്ടോകൾ ആണ് കൂടുതലും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇപ്പോൾ വീണ്ടും ദിലീപും കാവ്യയും ഒരുമിച്ചുള്ള വിവാഹ ചടങ്ങിലെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
മലയാള സിനിമയിലെ സ്വപ്ന ജോഡികളായിരുന്നു കാവ്യയും ദിലീപും. ഇവർ ഒരുമിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒട്ടുമിക്ക എല്ലാ സിനിമകളും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ സ്പെഷ്യൽ കോമ്പോ ആയിരുന്നു കാവ്യ-ദിലീപ് ജോഡികൾ. ഇപ്പോൾ ഇവർ ജീവിതത്തിലും ഒരുമിച്ച് വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.