
കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

നടി മോഡൽ അവതാരക ക്ലാസിക് ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് മൃദുല മുരളി മംഗലശ്ശേരി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. തമിഴ് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച മിഥുൻ മുരളി താരത്തിന്റെ സഹോദരനാണ്.

2009 മുതൽ മൃദുലാ മുരളി അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. ഇതിനകം ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷക മനസ്സിനെ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. പല ടെലിവിഷൻ ഷോകളിലും താരം അവതാരകയായും തിളങ്ങി നിന്നിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ പട്ടി കുട്ടിയോടൊപ്പം അടിച്ചുപൊളിച്ചു നടക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരം ഇതിനുമുമ്പും പല സുന്ദര ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്.

തന്റെ ചെറിയ പ്രായത്തിൽ തന്നെ അവതാരക വേഷം ചെയ്തുകൊണ്ട് കരിയർ ആരംഭിച്ച താരമാണ് മൃദുല മുരളി. തന്റെ സഹോദരനൊപ്പം ജീവൻ ടി വി യിലെ ഡയൽ & സീ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്തുകൊണ്ടാണ് താരം അവതാരക വേഷം ആദ്യമായി കൈകാര്യം ചെയ്യുന്നത്. തമിഴിലും മലയാളത്തിലുമായി ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

2009 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ റെഡ് ചില്ലീസ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് മൃദുല അഭിനയലോകത്തേക്ക് കടന്നുവരുന്നത്. എൽസമ്മ എന്ന ആൺകുട്ടി, അയാൾ ഞാനല്ല തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. കട്ടുറുമ്പ് എന്ന റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു.










