അമ്പിളി എന്ന പേര് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. മലയാളത്തിന്റെ സ്വന്തം ജഗതി ചേട്ടനെ മലയാളികൾ സ്നേഹത്തോടെ വിളിക്കുന്നത് അമ്പിളിചേട്ടൻ എന്നാണ്. അതുകൊണ്ടുതന്നെ അമ്പിളി എന്ന വാക്ക് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതേ അവസരത്തിൽ അമ്പിളി എന്ന പേര് സോഷ്യൽ മീഡിയയിലെ ട്രോൾ മഴക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നവർക്ക്, ട്രോളുകൾ ആസ്വദിക്കുന്നവർക്ക്, ടിക്ടോക്കിൽ സജീവമായി ഉണ്ടായവർക്ക് അമ്പിളി എന്ന പേര് ഒരിക്കലും മറക്കാൻ കഴിയില്ല. അമ്പിളി എന്ന പേരിൽ ടിക് ടോക് ൽ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയ ആളാണ് വിഘ്‌നേഷ് കൃഷ്ണ. പക്ഷേ അമ്പിളി എന്ന് പറഞ്ഞാൽ മാത്രമേ എല്ലാവർക്കും മനസ്സിലാകൂ.
മുത്ത് മണിയെ എന്ന് വിളിച്ചുകൊണ്ട് സ്റ്റാർട്ട് ചെയ്യുന്ന അമ്പിളിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. എപ്പോഴും ഇമോഷണൽ വീഡിയോകൾ ആണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ട്രോളന്മാർ കരച്ചിലോളി എന്ന പേരു വരെ അമ്പിളിക്ക് ചാർത്തി കൊടുത്തിരുന്നു. ഒരുപാട് ട്രോള് വീഡിയോകളും അമ്പിളിയെ വിമർശിച്ചുകൊണ്ട് ഇറങ്ങിയിരുന്നു.

അതിനു ശേഷം മറ്റൊരു വിവാദത്തിൽ അമ്പിളി അകപ്പെട്ടു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഗർഭിണിയായതിന്റെ ഉത്തരവാദിത്വം അമ്പിളി ആണെന്നുള്ള വെളിപ്പെടുത്തലാണ് കൂടുതൽ വിവാദങ്ങൾ സൃഷ്ടിച്ചത്. അമ്പിളി പീ ഡി. പ്പിച്ചെന്ന് വരെ വാർത്തകൾ പ്രചരിച്ചു. പക്ഷേ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അമ്പിളി പിന്നീട് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

പ്രായ പൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണി ആയതിനെ തുടർന്ന് പോലീസ് കേസ് മറ്റും ആയപ്പോൾ ‘അമ്പിളി ഒരിക്കലും കുറ്റക്കാരനല്ല എന്റെ ഇഷ്ടപ്രകാരമാണ് ഞാൻ അദ്ദേഹത്തോടൊപ്പം പോയത്, ഇത്രയും ദിവസം ഞാൻ അമ്പിളിയുടെ കൂടെ തന്നെയായിരുന്നു എന്ന് പെൺകുട്ടി വെളിപ്പെടുത്തുകയുണ്ടായി’. അമ്പിളിയും ഈ കാര്യം ശരിവെക്കുകയും ചെയ്തു.

അന്ന് ഗർഭിണിയാണ് എന്ന് പറഞ്ഞ പെൺകുട്ടി ഇപ്പോൾ പ്രസവിച്ചിരിക്കുകയാണ്. താനൊരു അച്ഛൻ ആയിരിക്കുകയാണ് എന്നുള്ള സന്തോഷവാർത്ത അമ്പിളി പങ്കുവെച്ചിരിക്കുകയാണ്. അന്ന് എനിക്ക് നേരെ ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു. പക്ഷേ ഞാൻ നിരപരാധി ആണെന്ന് കാലം ചോദിച്ചു. ഇനി പണ്ടത്തെപ്പോലെയല്ല താൻ ഒരു അച്ഛൻ ആയിരിക്കുന്നു എന്നും അമ്പിളി തുറന്നുപറഞ്ഞു.

