ഇന്ത്യന്‍ സമൂഹ മാധ്യമത്തില്‍ തരംഗമായി മാറിയ ഗാനത്തിന് പിന്നില്‍… സന്തോഷം പങ്കു വെച്ച് ഗായിക…

in Entertainments

സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചാരത്തിലുള്ളതും പോപ്പുലർ ആയതുമായ ആപ്ലിക്കേഷൻ ആണ് ഇൻസ്റ്റാഗ്രാം. വാട്സാപ്പിലെ സ്റ്റാറ്റസ് പോലെയും ഫേസ്ബുക്കിലെ സ്റ്റോറി പോലെയും ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുന്നതാണ് ഇൻസ്റ്റാഗ്രാം റീൽസും. ഇന്‍സ്റ്റഗ്രാം റീല്‍സ് കാണുന്നവരാണെങ്കിൽ അവയില്‍ പലതിലും പശ്ചാത്തല ഗാനമായി കേട്ടത് മനികെ മാഗെ ഹിതേ എന്ന ഗാനം ആയിരിക്കും.

ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ ഗാനം നിരവധി  തവണയാണ് ആളുകള്‍ തിരഞ്ഞിരിക്കുന്നത്. അത്രത്തോളം കൂടുതൽ ആളുകൾ ഈ ഗാനം ബാക്ക്ഗ്രൗണ്ട് ആയി സെറ്റ് ചെയ്തിട്ടുണ്ട്. ഈ പാട്ട് പശ്ചാത്തല സംഗീതമായി വെച്ചിട്ടുള്ള റീൽസ് വീഡിയോകളെല്ലാം വൈറലായിരുന്നു. അത്രത്തോളം സ്വീകാര്യത ഗാനത്തിനുണ്ട് എന്നർത്ഥം.

ഇപ്പോൾ വൈറലാകുന്നത് ഈ ഗാനത്തിന്റെ പിന്നിലെ വിശേഷങ്ങൾ ആണ്. ഈ വൈറല്‍ റീല്‍ ട്രാക്കിന് പിന്നിലുള്ള ഗായിക 28 കാരിയായ ശ്രീലങ്കന്‍ സ്വദേശി യോഹാനിയാണ്. ശ്രീലങ്കയിലും ഇന്ത്യയിലും ഈ ഗാനത്തിന് തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 3 മാസത്തിനുള്ളില്‍ 8.7 കോടിയിലധികം പേര്‍ ഈ ഗാനം കണ്ടിട്ടുണ്ട് എന്നൊക്കെയാണ് ഇതുമായി പുറത്തു വരുന്ന വാർത്തകൾ.

ഈ ഗാനം  ഇത്രയും ഹിറ്റാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് യുവ ഗായിക അടുത്തിടെ പുറത്തു വന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഹിറ്റ് ആകുന്നതിനായി  പ്രത്യേകിച്ച് ഒന്നും ചെയ്തിരുന്നില്ല എന്നും ഇത്ര വലിയൊരു സ്വീകരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും ഗായിക പറഞ്ഞു. തൻ്റെ പാട്ട് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ അതിശയം ആണ് തോന്നുന്നുന്നത് എന്നാണ് ഗായിക ആശ്ചര്യത്തോടെ പറയുന്നത്.

ഈ ഗാനം വിവിധ ഭാഷകളില്‍ സ്വീകരിക്കാന്‍ സഹായിച്ച എല്ലാവരോടും ഗായിക അഭിമുഖത്തിൽ വെച്ച് തന്നെ തന്‍റെ നന്ദി അറിയിക്കുകയും ഇത് പൂര്‍ണ്ണമായും ആസൂത്രിതമല്ലാത്ത ഒരു പാട്ടാണ്. പാട്ട് പാടുമ്പോള്‍ സംഗീതം ആസ്വദിച്ചു. ആ ഒഴുക്കിനൊപ്പം പോയി. എല്ലാവര്‍ക്കും വരികള്‍ മനസ്സിലായില്ല പക്ഷേ എല്ലാവര്‍ക്കും പാട്ട് ഇഷ്ടപ്പെട്ടു അതാണ് സംഭവം എന്നാണ് ഗായിക പറയുന്നത്.

സംഗീതത്തിന് സംസ്കാരങ്ങളോ അതിരുകളോ ഇല്ല എന്നാണ് ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് എന്നും വരികള്‍ മനസ്സിലാകാത്ത ആളുകള്‍ ഇപ്പോഴും പാട്ടിനെ സ്നേഹിക്കുന്നു എന്നത് അതിശയമൂലവാക്കുന്ന  കാര്യമാണ് എന്നും തന്‍റെ  സംഗീതം ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ വളരെ സന്തോഷമുണ്ട് എന്നും ഗായിക പറയുകയുണ്ടായി.

സംഗീതമാണ് തന്‍റെ  ജിവിതം എന്ന് പറഞ്ഞ ഗായിക വളരെ സന്തോഷത്തോടെ മറ്റൊരു കാര്യം കൂടെ വെളിപ്പെടുത്തി. അടുത്ത ആല്‍ബം പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും തന്‍റെ ആദ്യ അല്‍ബത്തിലേക്ക് ആവശ്യമുള്ള 12 ഗാനങ്ങള്‍ ഇതിനകം തയ്യാറായിക്കഴിഞ്ഞുവെന്നും പറഞ്ഞു.

Yohani
Yohani
Yohani
Yohani

Leave a Reply

Your email address will not be published.

*