
മലയാളസിനിമയിൽ വളർന്നുവരുന്ന താരങ്ങളിൽ ഒരാളാണ് ഗോപിക രമേശ്. സ്റ്റെഫി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ താരം, അനശ്വര രാജൻ തന്നെ പ്രധാനവേഷം കൈകാര്യം ചെയ്ത വാങ്ക് എന്ന സിനിമയിലും പ്രത്യക്ഷപ്പെട്ടു. 2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്.

2009 ൽ മാത്യു തോമസ്, അനശ്വര രാജൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. ഗിരീഷ് എ സംവിധാനം ചെയ്ത സിനിമ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചുരുക്കം ചില മലയാള സിനിമകളിൽ ഒന്നുമാണിത്. എന്നാൽ ക്യാമ്പസ് കഥ മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സിനിമക്ക് കഴിഞ്ഞു എന്നുള്ളതാണ് വലിയ വിജയം.

സിനിമയിലെ ചെറിയ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്ത താരങ്ങൾ വരെ വളരെ മികച്ച രീതിയിലാണ് അഭിനയമികവ് പുറത്തെടുത്തത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു സ്റ്റേഫി. ഗോപിക രമേശ് ആണ് സ്റ്റേഫി എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ സ്ക്രീനിൽ അവതരിപ്പിച്ചത്. മികച്ച ആരാധക പിന്തുണ താരത്തിന് ലഭിക്കുകയും ചെയ്തു.

നായകവേഷം കൈകാര്യം ചെയ്ത മാത്യു തോമസ് ഇടക്കുവെച്ച് സ്നേഹിക്കുന്ന കഥാപാത്രമാണ് സ്റ്റെഫി. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ താരത്തിന്റെ തലവര തന്നെ മാറ്റി. ഒരുപാട് ആരാധകർ താരത്തെ പിന്തുടരാൻ തുടങ്ങി. താരം സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായി. പെട്ടെന്നുതന്നെ ലക്ഷക്കണക്കിൽ ആരാധകർ താരത്തെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യാൻ തുടങ്ങി.

ആദ്യ സിനിമക്ക് ശേഷം ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തു. ഏത് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടാലും താരത്തിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പലരും സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. അവരുടെ സിനിമ സീരിയൽ വിശേഷങ്ങൾക്കൊപ്പം അവരുടെ വാക്കുകളും ഇന്റർവ്യൂകളും വളരെ പെട്ടന്ന് തരംഗമാവാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിരിക്കുന്നത്. വസ്ത്ര ധാരണത്തെ കുറിച്ചുള്ള താരത്തിന്റെ ചിന്തയും അഭിപ്രായങ്ങളുമാണ് താരം അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുള്ളത്. മറ്റുള്ളവർ വിമർശിക്കുന്ന ഡ്രെസ്സുകളെ കുറിച്ച് താരം പറഞ്ഞത് ധരിക്കാതിരിക്കരുത്, ധരിക്കണം, ധരിച്ചു ധരിച്ചു മറ്റുള്ളവരുടെ ചിന്താഗതി മാറ്റം വരുത്തണം എന്നാണ്.









