മലയാള ചരിത്ര പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ ആരാധിക്കുന്ന യുവ അഭിനയത്രി ആണ് ഐശ്വര്യ ലക്ഷ്മി. 2017 മുതൽ താരം ചലച്ചിത്ര മേഖലയിൽ സജീവമാണ്. 2017 പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്.
അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും ഒരു പോലെ കഴിവ് തെളിയിക്കുകയും നിറ സാന്നിധ്യമായി തിളങ്ങി നിൽക്കുകയും ചെയ്യുന്ന താരമാണ് ഐശ്വര്യ. 2014 മുതൽ ആണ് താരം മോഡലിംഗ് രംഗത്ത് സജീവമാകുന്നത്. ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജുകൾ ഐശ്വര്യയുടെ ഭംഗിയിൽ നിറഞ്ഞിട്ടുണ്ട്.
കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. അതിനു ശേഷം അഭിനയിച്ചത് മായാനദി എന്ന ചിത്രത്തിലായിരുന്നു. ഈ രണ്ടു സിനിമയും വിജയങ്ങൾ ആവുകയും പ്രേക്ഷകരിൽ നിന്ന് ഹർഷാരവങ്ങളും മികച്ച അഭിപ്രായങ്ങളും നേടുകയും ചെയ്തു.
അഭിനയവും മോഡലിംഗും ഒക്കെ തുടങ്ങുന്നതിനു മുമ്പ് താരം എംബിബിഎസ് ബിരുദം എടുത്തിട്ടുണ്ട്. എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നാണ് എം.ബി.ബി.എസ്. ബിരുദം നേടിയത്. ഹൗസ് സർജൻസി ചെയ്യുന്ന സമയത്താണ് ആദ്യ സിനിമയിലേക്കുള്ള അവസരം വരുന്നത്. പഠന കാലത്തു തന്നെ താരം മോഡലിംഗ് ആരംഭിച്ചിരുന്നു.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത് എങ്കിലും അതിനു മുൻപ് പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർ ക്ഷണിച്ചിരുന്നു എന്നും പഠന സംബന്ധമായ തിരക്കുകൾ കാരണം അന്ന് അവസരം നിരസിക്കുകയാണ് ചെയ്തത് എന്നും താരം വ്യക്തമാക്കിയിരുന്നു.
വരത്തൻ എന്ന സിനിമയിലെ കഥാപാത്രം വളരെയധികം പ്രേക്ഷക പിന്തുണ നേടിയ കഥാപാത്രമായിരുന്നു. അതുപോലെ വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെ പക്വതയാർന്ന കഥാപാത്രമായിരുന്നു എന്ന് പ്രേക്ഷകർ ഒരുപോലെ അഭിപ്രായപ്പെട്ടു. ഓരോ കഥാപാത്രങ്ങളിലും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു എന്ന് ചുരുക്കം.
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. നിറഞ്ഞ് പുഞ്ചിരിക്കുന്ന മുഖഭാവം ആണ് ഫോട്ടോയിൽ കാണുന്നത്. ഗ്ലാമറസ് വേഷങ്ങളും തനിക്ക് ഇണങ്ങും എന്ന് താരം നേരത്തെ പല ഫോട്ടോ ഷൂട്ട്കളിലൂടെയും തെളിയിച്ചിട്ടുണ്ട്.