അടുത്ത സിനിമയിൽ  പൂർണ്ണ വിവസ്ത്രയായി അഭിനയിക്കാൻ സമ്മതം മൂളി ആന്ഡ്രിയ… പുതിയ വാർത്തകളിൽ അമ്പരന്ന് ആരാധകർ…

in Entertainments

തെന്നിന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള നടിമാരിലൊരാളാണ് ആൻഡ്രിയ. മലയാളത്തിന് പുറമെ തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ താരത്തിന് ഒരുപാട് പ്രേക്ഷക പിന്തുണയും പ്രീതിയുമുണ്ട്.

അഭിനയ വൈഭവത്തിന്റെ മികവു കൊണ്ട് വളരെ പെട്ടെന്ന്  ഏറ്റവും കൂടുതൽ  താരമൂല്യമുള്ള നടിമാരുടെ കൂട്ടത്തിലും താരം ഉൾപ്പെട്ടു. അഭിനയിച്ച സിനിമകളിൾ ഒക്കെ മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തു. വേഷങ്ങൾ നന്നായി കൈകാര്യം ചെയ്തത് കൊണ്ട് തന്നെ പെട്ടന്ന് അറിയപ്പെടാനും തുടങ്ങി.

പ്ലേബാക്ക് സിംഗർ ആയാണ് താരം കരിയർ  ആരംഭിച്ചത്. നടിയായി അറിയപ്പെടുക എന്നതിനേക്കാൾ കൂടുതൽ താരം ആഗ്രഹിച്ചത് ഒരു ഗായിക ആവാൻ ആയിരുന്നു. തന്റെ എട്ടാം വയസ്സിൽ തന്നെ പിയാനോ വായിക്കാൻ തുടങ്ങിയിരുന്നു. സംഗീതത്തോട് ആയിരുന്നു ചെറുപ്പത്തിൽ തന്നെ പ്രിയം എന്ന് പറയാം.

പക്ഷെ അഭിനയമായിരുന്നു താരത്തിന്റെ കരിയർ. സപ്പോർട്ടിംഗ് റോളിലൂടെ സിനിമയിൽ  അഭിനയിക്കാൻ തുടങ്ങുകയും തിളങ്ങുകയും ചെയ്തു. 2005 ൽ പുറത്തിറങ്ങിയ ‘കണ്ടനാൾ മുതൽ’ എന്ന തമിഴ് സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്.

2013 ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ ‘അന്നയും റസൂലും’ എന്ന സിനിമയാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. ഈ സിനിമയിലൂടെ ഒരുപാട് ആരാധകരെ താരം മലയാളികൾക്കിടയിലും നേടിയിട്ടുണ്ട്. വിശ്വരൂപം സിനിമയുടെ ഹിന്ദി പതിപ്പിലൂടെ താരം ബോളിവുഡിലും കയ്യടി നേടി.

താരത്തിന്റെ പുതിയ സിനിമ വിശേഷങ്ങൾ ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ്. സിനിമയിൽ പൂർണ വിവസ്ത്രയായി അഭിനയിക്കാൻ ആൻഡ്രിയ സമ്മതം മൂളിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മിഷുകിൻ ചിത്രം ‘പിസാസ് 2’ വിലാണ് താരം വസ്ത്രമൊന്നും ഇല്ലാതെ അഭിനയിക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു.

സിനിമയിലെ ഒരു രംഗത്തിൽ പൂർണ വിവസ്ത്രയായി അഭിനയിക്കേണ്ടത് അത്യാവശ്യമാണെന്നും കഥ നിർബന്ധമായും ഇത് ആവശ്യപ്പെടുന്നതിനാൽ ആ രംഗം ചെയ്യാൻ താരം സമ്മതമറിയിച്ചു എന്നുമാണ് വാർത്തകളിൽ വരുന്നത്. എന്തായാലും സിനിമ പുറത്തു വരാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Andrea
Andrea
Andrea
Andrea
Andrea
Andrea
Andrea
Andrea
Andrea
Andrea

Leave a Reply

Your email address will not be published.

*