ഇസ്ലാമിക സ്കൂളിൽ പഠിച്ച എന്നെ അത്തരം വേഷങ്ങളിൽ കണ്ടപ്പോൾ ആളുകൾ വിമർശിച്ചു – തുറന്നു പറച്ചിലുമായി അൻസിബ ഹസൻ…

in Entertainments

അഭിനയത്തെക്കുറിച്ച് മനസ്സുതുറന്ന് പ്രിയതാരം അൻസിബ.

സിനിമാ മേഖലയിൽ കഴിവ് തെളിയിച്ച ഒരുപാട് ആരാധകരെ നേടിയ താരങ്ങൾ ജീവിതത്തിൽ സംഭവിച്ചു പോയ എന്തെങ്കിലും അനുഭവങ്ങൾ തുറന്നു പറഞ്ഞാൽ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു തുറന്നു പറച്ചിലാണ് അൻസിബ ഹസൻ എന്ന പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമിപ്പോൾ നടത്തിയിരിക്കുന്നത്.

ഓ ടി ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത് എങ്കിലും മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തിയ ദൃശ്യം എന്ന സിനിമ മലയാളികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. അത്രത്തോളം മികച്ച രൂപത്തിലാണ് കഥയുടെ ഇതിവൃത്തങ്ങളും ക്ലൈമാക്സും അതിനൊപ്പം അഭിനയിച്ചവരുടെ വൈഭവവും മലയാളി പ്രേക്ഷകർക്ക് ഇടയിലേക്ക് ആഴ്ന്നിറങ്ങിയത് എന്ന് ചുരുക്കത്തിൽ പറയാം.

ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലും വളരെ മികച്ച അഭിനയ മുഹൂർത്തമാണ് അൻസിബ ഹസൻ കാഴ്ചവച്ചത്. ഇതിനുമുൻപും ഒരുപാട് മികച്ച വേഷങ്ങൾ ശ്രദ്ധേയമായ രൂപത്തിൽ താരം അവതരിപ്പിച്ചു എങ്കിലും മോഹൻലാലിന്റെ മൂത്ത മകളായി അഭിനയിച്ച താര പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ താരത്തിന് പ്രത്യേകം സ്ഥാനം ഉണ്ടായി.

നടി, ടെലിവിഷൻ അവതാരക, ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും താരത്തിന് ഇതിനോടകം കഴിവ് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2008 ൽ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ബാല താരമായി മലയാള സിനിമയിൽ കടന്നു വന്നതിനു ശേഷം ഇപ്പോൾ തമിഴിലും താരം വേഷങ്ങൾ ചെയ്തു.

തന്റെ അഭിനയ ജീവിതത്തിൽ ഉണ്ടായ ഒരുപാട് കയ്പേറിയ അനുഭവങ്ങൾ കുറിച്ച് താരം മനസ്സ് തുറന്നിരിക്കുകയാണ് ഇപ്പോൾ. താരം താരത്തിനെതിരെ മത വിശ്വാസത്തെ സംബന്ധിച്ച് സിനിമ മേഖലയിലുണ്ടായ ബുദ്ധിമുട്ടുകളാണ് തുറന്നു പറയുന്നത്. ഒരു മുസ്ലിം അഭിനേതാവ് എന്നതിന്റെ പേരിൽ താരം ഒരുപാട് കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട് എന്ന് താരം പറഞ്ഞു.

ഒരു ഇസ്ലാമിക് കോളേജിൽ പഠിച്ചതിനു ശേഷം പിന്നീട് അഭിനയ ലോകത്തേക്ക് കടന്നു വന്നതാണ് താരം. അതുകൊണ്ട് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു എന്ന് താരം പറഞ്ഞു. താരം ചില സിനിമയിൽ ഗ്ലാമർ വേഷത്തിൽ അഭിനയിച്ചു എന്നതിന്റെ പേരിൽ ആണ് താരത്തെ ഇഷ്ടപ്പെട്ട പല ആരാധകരും താരത്തിനെതിരെ തിരിഞ്ഞു വിമർശിച്ചത് എന്നാണ് താരത്തിന്റെ വാക്കുകൾ.

പക്ഷേ വിമർശകരുടെ വാക്കുകളിൽ നിന്നും തളരാതെ താരം മുന്നോട്ട് പോയത് കൊണ്ട് തന്നെയാണ് ഇത്രത്തോളം തിളങ്ങുന്ന ഒരു കരിയർ താരത്തിന് ഉണ്ടായത്. താരം ഇതിനെയൊക്കെ പോസിറ്റീവ് ആയി കാണുകയായിരുന്നു. വിമർശനത്തിന് ശേഷമാണ് താരം സൂപ്പർഹിറ്റ് സിനിമകളായ ദൃശ്യത്തിലെ ആദ്യഭാഗത്തിലും രണ്ടാംഭാഗത്തിലും പ്രത്യക്ഷപ്പെട്ടത്.

Ansiba
Ansiba
Ansiba
Ansiba
Ansiba
Ansiba
Ansiba
Ansiba
Ansiba
Ansiba

Leave a Reply

Your email address will not be published.

*