സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് ഉപ്പും മുളകിലെ അശ്വതി. ഫോട്ടോ കാണാം…

in Entertainments

ടെലിവിഷൻ പരമ്പരകളുടെ പതിവ് രീതികളെ എല്ലാം മറികടന്ന് അടിമുടി വ്യത്യസ്തമായ രീതിയും ഭാവവും കൊണ്ടു വന്ന പരമ്പരയാണ് ഉപ്പും മുളകും. ഉപ്പും മുളകും അവസാനിച്ച് എരിവും പുളിയും തുടങ്ങി എങ്കിലും ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും പരമ്പരയുടെ വിജയകരമായ എപ്പിസോഡുകൾ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല.

പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ഇഷ്ടം ഉള്ളവരായിരുന്നു. ഇടക്ക് അൽപം ബ്രേക്ക് വന്നെങ്കിലും പൂർവാധികം ശക്തിയോടെ രസകരമായ എപ്പിസോഡുകൾ ആണ് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത്. പരമ്പരയിലെ അഭിനേതാക്കളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്.

അവരുടെ വിശേഷങ്ങളും പുതിയ ഫോട്ടോകളും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജൂഹിയുടെ പിന്മാറ്റത്തിനു ശേഷം പരമ്പരയിൽ എത്തി പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിനേത്രിയാണ് അശ്വതി നായർ. മുടിയന്റെ പെയർ ആയിട്ടാണ് പൂജ എന്ന കഥാപാത്രം പരമ്പരയിൽ എത്തിയത്.

പക്ഷേ വെറുമൊരു അഭിനയമോ നൃത്തമോ മാത്രമല്ല താരത്തിന്റെ വിശേഷങ്ങൾ. അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകയാണ് അശ്വതി. അതിനപ്പുറം തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ സ്ഥാപകയും ആണ്.  ജില്ലയിലുടനീളം പലായനം ചെയ്യപ്പെട്ടവർക്കും പ്രായമായവർക്കും ഈ സ്ഥാപനം ഭക്ഷണവും പാർപ്പിടവും നൽകുന്നു. 

ഇതിനെല്ലാം അപ്പുറം സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വിജെയും ആണ് അശ്വതി എന്നും പറയാതിരിക്കാൻ കഴിയില്ല. ഒരുലക്ഷത്തിലധികം ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഫോളോവേഴ്സ് ഉണ്ട്. സാമൂഹിക പ്രവർത്തനത്തെയും അഭിനയത്തെയും പാട്ടിനെയും ഒരുപോലെ കൊണ്ടു പോകുന്ന താരം ഒരു അടിപൊളി നർത്തകി കൂടിയാണ്.

തന്റെ ബോഡി ഫിറ്റ്നസിന്റെ രഹസ്യമായി താരം കരുതുന്നതും നൃത്തം ആണ്. അതിനെല്ലാം അനുസരിച്ചു താരം ബോഡി മെയിൻന്റൈൻ ചെയ്യുന്നുമുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ടി ഷർട്ട്‌ ആണ് താരം ഫോട്ടോയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഫോട്ടോകൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy
Aswathy

Leave a Reply

Your email address will not be published.

*