രാത്രിയിൽ വെറുതെ ഒരു ഡാൻസ്… സുഹൃത്തുക്കൾക്കൊപ്പം ഉള്ള ഡാൻസ് വീഡിയോ ഇൻസ്റ്റാഗ്രാം റീൽ ആയി അപ്‌ലോഡ് ചെയ്ത് ഭാവന…

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം ഒരുപാട് ഉപയോക്താക്കളെ കൊണ്ടും ആരാധകരെ കൊണ്ടും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് വർത്തമാനത്തിന്റെ സഞ്ചാരം. ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളതും ഉപയോക്താക്കൾക്ക് ഉള്ളതും ആയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഇൻസ്റ്റാഗ്രാം. സമൂഹത്തിൽ സെലിബ്രേറ്റികൾ എല്ലാം ഇൻസ്റ്റാഗ്രാമിൽ സജീവമാണ്.

വാട്സാപ്പിലെ സ്റ്റാറ്റസ് പോലെ, ഫെയ്സ്ബുക്കിലെ സ്റ്റോറിപോലെ ഇടയ്ക്കിടയ്ക്ക് അപ്ഡേറ്റ് ചെയ്തു ചെയ്യുന്ന ഒന്ന് തന്നെയാണ് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ. ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളിലൂടെ സെലിബ്രേറ്റി പദവി നേടിയവരും കുറവല്ല. അഭിനയത്തിലും നൃത്തത്തിലും ഉള്ള കഴിവുകൾ വീഡിയോകളിലൂടെ പലരും പങ്കുവെക്കുകയും വൈറൽ ആക്കുകയും ചെയ്തു.

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരം ഭാവന പങ്കുവെച്ച് ഒരു റീൽസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം ആവുകയും ചെയ്തത്. രാത്രി വെറുതെ ഇരുന്നപ്പോൾ കളിച്ച ഒരു ഡാൻസ് വീഡിയോ ആണ് താരം പങ്കു വച്ചിട്ടുള്ളത്. താരം ഒറ്റക്കല്ല ഡാൻസ് ചെയ്യുന്നത് എന്നതും വീഡിയോയുടെ മാറ്റുകൂട്ടുന്നു ഉണ്ട്.

ഭാവനയുടെ കൂടെ രമ്യാ നമ്പീശൻ, മൃദുലാ മുരളി, ഷഫ്‌ന നിസാം, ശില്പ ബാല, സയനോര ഫിലിപ്പ് എന്നിവരും ഡാൻസ് ചെയ്യുന്നുണ്ട്. ഇത് പറക്കും എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുള്ളത്. മലയാളത്തിലും പുറത്ത് അന്യഭാഷകളിലും ഒരുപോലെ അഭിനയിക്കുകയും നിറഞ്ഞ കയ്യടി നേടാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെക്കുകയും ചെയ്ത മലയാളി പ്രേക്ഷകരുടെ വീട്ടിലെ ഒരംഗത്തെ പോലെയാണ് ഭാവന.

മലയാള ചലച്ചിത്ര നടിയായും പിന്നണി ഗായികയായും ടെലിവിഷൻ താരമായും അവതാരകയായും എല്ലാം അറിയപ്പെടുന്ന താരമാണ് രമ്യ നമ്പീശൻ. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷാചിത്രങ്ങളിലും താരം അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. തട്ടത്തിൻ മറയത്ത് എന്ന സിനിമയിലെ മുത്തുച്ചിപ്പി പോലൊരു എന്ന് തുടങ്ങുന്ന പാട്ട് താരം ആലപിച്ചതിൽ ശ്രദ്ധേയമായതാണ്.

മലയാള ചലച്ചിത്രം നടിയും മോഡലും ആണ് മൃദുലാ മുരളി. ടെലിവിഷൻ ചാനലുകളിൽ ഫോൺ ഇൻ പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു പ്രേക്ഷകർക്ക് സുപരിചിതയായതിനുശേഷം റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയം തുടങ്ങുന്നത്. പഠനകാലത്ത് തുടർച്ചയായ മൂന്നു വർഷം കലാതിലകപ്പട്ടം താരത്തിന് ലഭിച്ചു എന്നത് എടുത്തു പറയേണ്ട നേട്ടമാണ്.

മലയാള സിനിമകളിലും സീരിയലുകളിലും സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് ഷഫ്ന നിസാം. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും താരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായാണ് അഭിനയം മേഖലയിലേക്ക് താരം കടന്നുവന്നത് എങ്കിലും ഇപ്പോൾ മുൻനിര നായികമാരുടെ കൂട്ടത്തിൽ താരം ഉണ്ട്. സീരിയലുകളിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

മലയാള ചലച്ചിത്ര രംഗത്തെ ഒരു പിന്നണി ഗായികയാണ് സയനോര ഫിലിപ്പ്. സ്കൂൾ കാലം മുതൽക്ക് തന്നെ സംഗീതത്തിൽ കഴിവ് തെളിയിച്ച സയനോര ഗാനാലാപനത്തിൽ നിരവധി സമ്മാനങ്ങൾ നേടുകയുണ്ടായി. കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സയനോരയാണ്. താരത്തിന് പല പാട്ടുകളും ആരാധകർ വളരെ ആരവത്തോടെ ഏറ്റെടുത്തിരുന്നു.

Shafna
Shafna
Mrudula
Mrudula
Ramya
Ramya
Shilpa
Shilpa
Sayanora
Sayanora