ഒരുപാട് വർഷങ്ങളായി മലയാള സിനിമ ലോകത്ത് നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിക്കപ്പെട്ട വേഷങ്ങളിൽ പലതും ചെയ്തത് ദിലീപും മഞ്ജുവാര്യരും ആയിരുന്നു. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ ഇരുവർക്കും സാധിക്കുന്നത് കൊണ്ടും ഒരുമിച്ചുള്ള സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർക്ക് വലിയ താല്പര്യവും ആരവും ആയതുകൊണ്ടും ഇവർ നായികാ നായകന്മാരായി വരുന്ന സിനിമകൾക്ക് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെയാണ് സിനിമയിൽ ഒന്നിക്കുന്ന ഇവർക്ക് ജീവിതത്തിലും ഒന്നിച്ചു കൂടെ എന്നെ പല പ്രേക്ഷകരും മനസ്സിൽ ആഗ്രഹിച്ചത്. അത് അങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്തു.
ജീവിതത്തിൽ അവർ ഒന്നിച്ചപ്പോഴും വലിയ പ്രേക്ഷക പിന്തുണയും ലഭിച്ചിരുന്നു. സല്ലാപം അടക്കമുള്ള സിനിമകളിൽ ഇവരും അഭിനയിച്ച മികവ് പ്രേക്ഷകർക്കിടയിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു.
താരവിവാഹം മലയാളികൾ ഒന്നടങ്കം അന്നത്തെ മലയാളി പ്രേക്ഷകർ കൊണ്ടാടുകയും ചെയ്തു. വിവാഹ ശേഷം മഞ്ജു സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. പക്ഷേ പിന്നീട് പ്രേക്ഷകരെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് വിവാഹമോചനമാണ് ഇരുവർക്കിടയിലും സംഭവിച്ചത്. പിന്നീട് മഞ്ജു വാര്യർ സിനിമ എന്ന പ്രൊഫഷനിലേക്ക് തിരിച്ചു വരികയും ചെയ്തു.
സിനിമയില്ലെങ്കിലും സമൂഹ മാധ്യമങ്ങൾ വഴി മകൾ മീനാക്ഷിയും സ്റ്റാറാണ്. മീനാക്ഷി പങ്കുവെക്കുന്ന പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ദിലീപിntയും മഞ്ജുവാര്യരുടെയും ഓരോ അഭിമുഖങ്ങളാണ് വൈറലാകുന്നത്. താര വിവാഹവും വിവാഹ മോചനവും എല്ലാം ആഘോഷിക്കപ്പെടുന്ന കാലഘട്ടമാണ് സോഷ്യൽ മീഡിയയുടെ വർത്തമാനം.
ഇനി ദിലീപിന്റെ കൂടെ അഭിനയിക്കുമോ എന്ന മഞ്ജുവാര്യരോടും നായികയായി മഞ്ജു വാര്യരെ സിനിമയിൽ സ്വീകരിക്കുമോ എന്ന് ദിലീപിനോടും അഭിമുഖത്തിൽ ചോദിച്ചിരിക്കുകയാണ്. വിവാഹമോചനത്തിനു ശേഷം സുഹൃത്തുക്കളായി ആണോ പിരിഞ്ഞത് എന്നും ഇനി അങ്ങനെ ഒരു അവസരം ഉണ്ടായാൽ കൂടെ അഭിനയിക്കുമോ എന്നൊക്കെയാണ് പ്രേക്ഷകർക്ക് അറിയേണ്ടത്.
ഒരേ ചോദ്യത്തിന് രണ്ടുപേരുടെയും മറുപടികൾക്ക് വേണ്ടി പ്രേക്ഷകർ വലിയ കാത്തിരിപ്പിലാണ്. ദിലീപ് വളരെ പോസിറ്റീവായ രൂപത്തിലാണ് ചോദ്യത്തെ സമീപിച്ചത്. തമ്മിൽ ശത്രുത ഒന്നുമില്ല. അങ്ങനെയൊരു കഥയും കഥാപാത്രവും ഉണ്ടാവുകയാണെങ്കിൽ നോക്കാം എന്നായിരുന്നു ദിലീപിന്റെ മറുപടി. ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചതു പോലെ തന്നെ താരത്തിന്റെ മുഖഭാവവും വ്യക്തമാക്കി.
എന്നാൽ മഞ്ജു വാര്യരോഡ് ഇനി ദിലീപിന്റെ കൂടെ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ചോദിക്കുന്നതിന് മുമ്പ് തന്നെ താരം അതുവേണ്ട അക്കാര്യം സംസാരിക്കേണ്ട എന്നായിരുന്നു താരം പറഞ്ഞത്. വിവാഹത്തിന് മുമ്പ് അഭിനയിച്ചതു പോലെ മോചനത്തിന് ശേഷം അഭിനയിക്കാൻ കഴിയില്ല അല്ലെങ്കിൽ അക്കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ ഒരുക്കമല്ല എന്നാണ് താരത്തിന്റെ പ്രവർത്തിയിൽ നിന്നും മനസ്സിലാക്കേണ്ടത്.