മലയാളത്തിൽ ഹേറ്റേഴ്സ് ഇല്ലാത്ത നടി എന്ന നിലയിൽ അറിയപ്പെട്ട താരമാണ് നവ്യാ നായർ. ഒരു സമയത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു താരം. ആദ്യസിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവച്ചത്. പിന്നീടങ്ങോട്ട് ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിനു സാധിച്ചു.
കല്യാണശേഷം താരം സിനിമയിൽ നിന്ന് വിട്ടു നിന്നു. പക്ഷേ താരം മിനിസ്ക്രീനിൽ പിന്നീട് സജീവമായി എന്ന് വേണം പറയാൻ. ഒരുപാട് റിയാലിറ്റി ഷോകളിൽ താരം പങ്കെടുത്തു. പല റിയാലിറ്റി ഷോകളിലെ ആകർഷണ കേന്ദ്രമായി മാറാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലും താരം സജീവമായി നിലകൊണ്ടു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തു.
നവ്യ നായരെ പോലെതന്നെ സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ട മറ്റൊരു താരമാണ് നയൻതാര. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് നയൻതാര അറിയപ്പെടുന്നത്. സ്ത്രീ കേന്ദ്രകഥാപാത്രമായ ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് താരം പ്രേക്ഷകമനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തി.
മലയാള സിനിമയിലൂടെയാണ് നയൻതാര അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പക്ഷേ താരം കൂടുതലും പച്ച പിടിച്ചത് മികവുറ്റ തമിഴ് സിനിമകളിലെ ഭാഗമായികൊണ്ടാണ്. ഒരുപാട് മികച്ച തമിഴ് സിനിമകളിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. താരം തമിഴ് സിനിമയിൽ നിലയുറപ്പിച്ച കാരണം നവ്യ നായർ ഉപേക്ഷിച്ച സിനിമകൾ ആണെന്നാണ് ചരിത്രം.
രണ്ടായിരത്തി മൂന്നിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം പ്രധാനവേഷത്തിലെത്തിയ മനസ്സിനക്കരെ എന്ന സിനിമയിലാണ് നയൻതാര ആദ്യമായി അഭിനയിക്കുന്നത്. അയ്യാ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ശരത് കുമാർ ഇരട്ടവേഷത്തിൽ പ്രത്യക്ഷപ്പെട്ട ഈ സിനിമയിൽ അഭിനയിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചിരുന്നത് നവ്യ നായരെ ആയിരുന്നു.
പക്ഷേ മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക എന്ന ഉദ്ദേശത്തോടുകൂടി നവ്യ നായർ തമിഴിലെ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നു. പിന്നീട് രജനീകാന്ത് നായകനായ ചന്ദ്രമുഖി എന്ന സിനിമയിലും നവ്യനായരെ അവസരം തേടിയെത്തി. അപ്പോഴും താരം വേണ്ടെന്നുവച്ചു. ഈ രണ്ടു സിനിമയിലും തിളങ്ങാൻ നയൻതാരയ്ക്ക് ഭാഗ്യം ലഭിച്ചു എന്ന് വേണം പറയാൻ. പിന്നീടങ്ങോട്ട് താരം സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് ഉയർന്നു.