ഒരുപക്ഷേ സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന മിക്ക പേർക്കും അറിയുന്ന പേരായിരിക്കും ശ്രീലക്ഷ്മി അറക്കൽ. തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ ധൈര്യ സമേതം തുറന്നു പറയുന്ന പെൺകുട്ടി എന്ന നിലയിലാണ് ശ്രീലക്ഷ്മി അറക്കൽ അറിയപ്പെടുന്നത്. സ്ത്രീകൾക്ക് വേണ്ടി ശബ്ദിക്കുന്ന ഒരു ഫെമിനിസ്റ്റ് വക്താവാണ് ശ്രീലക്ഷ്മി.
സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീലക്ഷ്മി സദാചാരവാദികൾ ക്കെതിരെ എന്നും ശബ്‌ദിക്കാറുണ്ട്. സ്ത്രീകളെ കളിയാക്കുന്ന രൂപത്തിൽ എന്തെങ്കിലും കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ സംഭവിച്ചാൽ അതിനെതിരെ ശക്തമായ നിലപാടുകളും വിയോജിപ്പും താരം പൊതുവായി തന്നെ അറിയിക്കാറുണ്ട്. അതേ നാണയത്തിൽ തിരിച്ചടിക്കുക എന്ന പോളിസി ആണ് താരം സ്വീകരിക്കാറുള്ളത്.
ഇപ്പോൾ ശ്രീലക്ഷ്മി അറക്കലിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമല്ല ഇപ്രാവശ്യവും എന്നത് വ്യക്തമാണ്. സ്ത്രീകൾക്ക് വേണ്ടി തന്നെയാണ് ലക്ഷ്മി വിഡിയോയിൽ ശബ്ദമുയർത്തിയിരിക്കുന്നത്. മോശം കമന്റ് രേഖപ്പെടുത്തിയ വ്യക്തിക്കെതിരെ ആണ് താരം ലൈവിൽ വന്നിരിക്കുന്നത്.
ഈ അടുത്ത് IHRD വിദ്യാർത്ഥികൾ ഹാൻഡ് ഗ്ലൗസ് ഓട്ടോ മെഷീൻ ഡിസൈൻ ചെയ്തിരുന്നു. വാർത്തകളിലൊക്കെ ഈ സംഭവം നിറഞ്ഞിരുന്നു. ആ വിഡിയോയ്ക്ക് വന്ന കമെന്റുകൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ശ്രീലക്ഷ്മി അറക്കൽ ലൈവിൽ വന്നിരിക്കുന്നത്. വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. കമന്റ് രേഖപ്പെടുത്തിയവനെതിരെ രൂക്ഷമായ രീതിയിലാണ് ശ്രീലക്ഷ്മി വിഡിയോയിൽ പ്രതികരിക്കുന്നത്.
“വേറൊരു സാധനം ഉണ്ട്, കേറ്റാൻ എളുപ്പമായിരിക്കും” എന്നാണ് അയാൾ കമന്റ് രേഖപ്പെടുത്തിയത്. പച്ചക്ക് ദ്വയാർത്ഥം വരുന്ന കമന്റ് ആണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കും. സ്ത്രീകൾ അവരുടെ കഴിവുകൾ ഉപയോഗിച്ച് കണ്ടുപിടിച്ച ഒരു ഇന്നോവേറ്റീവ് കാര്യത്തിനെതിരെ എന്തുകൊണ്ടാണ് ഇത്രയും മോശമായ രീതിയിലുള്ള കമന്റുകൾ പുരുഷന്മാർ രേഖപ്പെടുത്തുന്നു എന്ന് ആരോപിച്ച് കൊണ്ടാണ് ശ്രീ ലക്ഷ്മി അരക്കൽ വിഡിയോയിൽ പ്രതികരിച്ചത്. വീഡിയോ വൈറൽ ആയിരിക്കുന്നു.
” നിങ്ങൾ എന്തുകൊണ്ടാണ് എപ്പോഴും സ്ത്രീകളുടെ കാലിനിടയിൽ നോക്കുന്നത്. അതെന്താ പുരുഷന്മാർക്ക് മാത്രമേ എന്തെങ്കിലും സാധനങ്ങൾ കണ്ടുപിടിക്കാം എന്ന നിബന്ധന ഉണ്ടോ ? സ്ത്രീകൾക്കെതിരെയുള്ള മോശം കമന്റ് രേഖപ്പെടുത്തുന്നത് പുരുഷന്മാരുടെ സ്ഥിരം പരിപാടിയാണ്. ഡബിൾ മീനിങ് അർത്ഥം വരുന്ന കമന്റുകൾ എന്റെ കമന്റ് ബോക്സിൽ കാണാറുണ്ട് ” എന്ന് ശ്രീലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്.