രണ്ട് നടന്മാർക്കും എന്നോടൊപ്പം ഇഴുകിചേർന്ന് അഭിനയിക്കാൻ ഭയമായിരുന്നു. അനുഭവം തുറന്ന് പറഞ്ഞു തപ്സി…

സിനിമയിൽ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞു പ്രിയതാരം.

ചലചിത്ര മേഖലയിൽ ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിച്ച താരമാണ് തപ്സി പന്നു. ഏതു വേഷവും അതിന്റെ പൂർണതയോടെ കൂടി അഭിനയിക്കാൻ താരം മിടുക്കിയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സിനിമകളിൽ സെലക്ട് ചെയ്യാറുണ്ട് എന്നുള്ളത് താരത്തിന്റെ വലിയ ഒരു പ്രത്യേകത തന്നെയാണ്. അതിന്റെ കൂടെ ഹോട്ട് ബോൾഡ് വേഷത്തിൽ തിളങ്ങുന്ന റൊമാന്റിക് കഥാപാത്രങ്ങളും താരം സെലക്ട് ചെയ്യാൻ മടി കാണിക്കാറില്ല. വളരെ ലാഘവത്തോടെ ഇത്തരത്തിലുള്ള വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിനു സാധിക്കാറുണ്ട്.

അതുകൊണ്ട് തന്നെ താരം സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ്. ഇതിനെല്ലാം അപ്പുറം തന്റെ അഭിപ്രായങ്ങൾ ഏത് വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് താരം. അതുകൊണ്ട് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ അകപ്പെട്ട നടിമാരിലൊരാളാണ് താരം.

താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സിനിമയാണ് ഹസീൻ ദിൽരുമ്പ. ഇതിന്റെ ട്രെയിലർ തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഒരു റൊമാന്റിക് മിസ്റ്റീരിയസ് ത്രില്ലെർ സിനിമയായ ഹസീൻ ദിൽരുമ്പയിൽ മികച്ച അഭിനയം താരത്തിന് കാഴ്ചവെക്കാൻ സാധിക്കുകയും അതിലൂടെ മികച്ച പ്രേക്ഷകപ്രീതി നേടുകയും ചെയ്തു.

സിനിമാ ഷൂട്ടിംഗിനിടയിൽ നടന്ന അനുഭവങ്ങളാണ് ഇപ്പോൾ തപ്സി പങ്കുവയ്ക്കുന്നത്. ഈ സിനിമയിൽ തപ്സിയെ കൂടാതെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത താരങ്ങളാണ് വിക്രാന്ത് മാസി & ഹർഷവർദ്ധൻ രണേ. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമായത്.

ഈ സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്ത ഹർഷവർദ്ധൻ റാണയും വിക്രാന്തിനും എന്നോടൊപ്പം ഇഴുകി ചേർന്ന് അഭിനയിക്കാൻ വളരെ പേടിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അതെന്ന് എനിക്ക് വ്യക്തമായിരുന്നില്ല. ഞാൻ അവരെ എന്തോ ചെയ്യുന്നത് പോലെയായിരുന്നു അവരുടെ പെരുമാറ്റം. എന്നെ കണ്ടാൽ അങ്ങനെ തോന്നുമോ.. ഞാൻ ഇക്കാര്യം പിന്നീട് സംവിധായകനോട് പറയുകയും ചെയ്തു എന്നാണ് താരം പറഞ്ഞത്.

Taapsee
Taapsee
Taapsee
Taapsee
Taapsee
Taapsee
Taapsee
Taapsee
Taapsee
Taapsee