
ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ആരാധകരുടെ സ്നേഹം പങ്കുവെച്ച് യാഷിക.

സോഷ്യൽ മീഡിയയിൽ എല്ലാവരും ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു പ്രശസ്ത മിനിസ്ക്രീൻ താരവും മോഡലും കൂടിയായ യാഷിക ആനന്ദ് ഒരു അപകടത്തിൽ പെട്ടു എന്നുള്ള വാർത്ത. താരത്തിന്റെ അപകട വാർത്ത ഞെട്ടലോടെ എല്ലാവരും ചർച്ച ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും മിനിസ്ക്രീനിലും സജീവമായി നിലകൊണ്ട സമയത്തായിരുന്നു അപകടം സംഭവിച്ചത്.

യാഷിക ആനന്ദ് ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. ആ അപകടത്തിൽ താരത്തിന്റെ ഉറ്റസുഹൃത്തായ പവണി വിധിക്കു മുമ്പിൽ കീഴടങ്ങിയിരുന്നു. ഈ സങ്കട വാർത്ത താരം ഒരിക്കലും താൻ ചെയ്ത പൊറുക്കാനാവാത്ത കുറ്റം ആണെന്ന് ഏറ്റു പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ അറിയിക്കുകയും ചെയ്തിരുന്നു. ഇനി ജീവിതത്തിലേക്ക് ഒരിക്കലും താരം തിരിച്ചു വരില്ല എന്ന നിലയിലായിരുന്നു അപകടത്തിന്റെ ആക്കം.

പക്ഷേ താരം പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നു, തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. തന്റെ ആരാധക സമൂഹത്തിന്റെ സ്നേഹവും കരുതലുമാണ് ജീവിതത്തിലേക്ക് താൻ തിരിച്ചുവരാനുള്ള പ്രധാനകാരണമെന്ന് താരം പിന്നീട് സോഷ്യൽ മീഡിയയിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആരാധകർ തന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് താരം വീണ്ടും അറിയിച്ചിരിക്കുകയാണ്.

ശരീരത്തിലെ ഒരുപാട് ഭാഗങ്ങൾ ക്ഷതമേറ്റ് കിടപ്പിലാണ് ഇപ്പോൾ താരം. ഈ സമയത്തും താരത്തിന്റെ ആരോഗ്യത്തിനു വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ആരാധകർ. ആരാധകർ തന്നോട് കാണിക്കുന്ന സ്നേഹം താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുകയാണ്. പലരും താരത്തിന് പ്രാർത്ഥനാപൂർവ്വം ആശംസകൾ അറിയിച്ചു കൊണ്ട് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് കമന്റുകൾ ഒരുമിച്ചുള്ള കോലാഷ് ആണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്.

നടി മോഡൽ ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് യാഷിക. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് താരം ആദ്യം അറിയപ്പെട്ടത്. പിന്നീടാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. 2014 ൽ താരം ഒരു സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ ഒരു ഗാനത്തിന്റെ ഷൂട്ടിംഗിൽ താരം പങ്കെടുക്കാത്തത് കൊണ്ട് ആ സിനിമയിലെ സീൻ ഡിലീറ്റ് ചെയ്യുകയായിരുന്നു.

പിന്നീട് 2016 ൽ കാവലായി വേണ്ടും എന്ന തമിഴ് സിനിമയിലൂടെ താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. തമിഴ് സിനിമയ്ക്ക് പുറമേ തെലുങ്കിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടെലിവിഷൻ ഷോയിലൂടെയാണ് താരം കൂടുതലും അറിയപ്പെട്ടത്. തമിഴ് ബിഗ് ബോസ് സീസൺ 2 ൽ മത്സരാർത്ഥി ആയും സീസൺ 3 ൽ ഗസ്റ്റ് ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.









