കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് അനഖ. അഭിനയ മികവിനൊപ്പം ആരും കൊതിക്കുന്ന സൗന്ദര്യം കൂടിയായപ്പോൾ താരം പെട്ടെന്നുതന്നെ സിനിമയിൽ നിലയുറപ്പിക്കുകയായിരുന്നു. 2016 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. ഇതിനകം ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
2017 ൽ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്തു ബിജുമേനോൻ പ്രധാനവേഷത്തിലെത്തിയ സൂപ്പർഹിറ്റ് സിനിമയായ ‘ രക്ഷാധികാരി ബൈജു ഒപ്പ്’ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. മൂന്നോളം സംസ്ഥാന അവാർഡുകൾ നേടിയ രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലെ റോസി എന്ന കഥാപാത്രമാണ് താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിപ്പിക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുട്ടിയുടുപ്പ് ധരിച്ച ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരം ഇതിനുമുമ്പും പല ഫോട്ടോഷൂട്ട്ൽ പങ്കെടുത്തിട്ടുണ്ട്. അതൊക്കെ ആരാധകരുടെ തൃപ്തിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയിലൂടെ തന്നെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ദുൽഖർ സൽമാൻ സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ പറവ എന്ന സിനിമയിലും മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. 2018ല് പുറത്തിറങ്ങിയ റോസാപ്പൂ എന്ന മലയാള സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു.
മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നട്പേ തുണയ് എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗുണ 369 എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒ ടി ടി പ്ലെറ്റുഫോമിൽ റിലീസ് ചെയ്ത ദിക്കിലൂണ എന്ന തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിനു സാധിച്ചു.