പത്തു ലക്ഷത്തിനു മുകളിലാണ് മഷൂറയുടെ വരുമാനം ഈ തിരക്കുകൾക്കിടയിൽ ഒരിക്കൽ പോലും അവൾ നിസ്കരിക്കാതിരുന്നിട്ടില്ല…

in Entertainments

ചില സെലിബ്രെറ്റികൾ പ്രേക്ഷകരെ വല്ലാതെ അവരുടെ കുടുംബത്തിലേക്ക് പോലും അടുപ്പിക്കും. അത്തരത്തിലൊരു മായിക വലയം പോലെയാണ് ആരാധന ഉടലെടുക്കുന്നത്. ഇക്കൂട്ടത്തിലുള്ള ഒരു താരമാണ് ബഷീർ ബാഷി. ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരമായ മാറിയ കുടുംബമാണ് ബഷീർ ബാശിയുടേത്. ബിഗ് ബോസിൽ വളരെ മികച്ച മത്സരാർത്ഥി ആയിരുന്നു താരം.

അതിനപ്പുറത്തേക്ക് താരത്തെ ശ്രദ്ധേയമാക്കിയതും ജനകീയമാക്കിയത് താരം രണ്ടു വിവാഹം കഴിച്ചതാണ്. ഇത് കൊണ്ട് തന്നെ ബിഗ് ബോസ് എന്നല്ല മലയാളി സിനിമ-സീരിയൽ ടെലിവിഷൻ പ്രേക്ഷകരിൽ നിന്ന് എല്ലാം ഒരുപാട് ആരാധകരെ നേടിയ താരം തന്നെ ഒരുപാട് വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. ഒരുപാട് അശ്ലീല കമന്റുകളും മോശപ്പെട്ട പ്രതികരണങ്ങളും താരം കേട്ടു.

രണ്ടു വിവാഹം കഴിക്കുകയും രണ്ടു ഭാര്യമാരും ഒരു വീട്ടിൽ താമസിക്കുകയും ചെയ്യുന്നു എന്നത് ആർക്കും ഒറ്റയടിക്ക് ഉൾക്കൊള്ളാനോ അംഗീകരിക്കാനോ കഴിയുന്നതല്ല. അതുകൊണ്ടു തന്നെ ആണ് ഈ വിഷയത്തിൽ ഒരുപാട് മോശം കമന്റുകൾ പ്രതികരണങ്ങളും പ്രേക്ഷകരിൽ നിന്ന് താരത്തിന് കേൾക്കേണ്ടി വന്നത്.

രണ്ട് വിവാഹവും ഹലാൽ ആയിരുന്നു എന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഒപ്പം തന്നെ ഒന്നാം ഭാര്യ സുഹാനയുടെ പൂർണ്ണ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം ചെയ്തത് എന്നും താരം പറഞ്ഞിരുന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും പ്രേക്ഷകർ അടങ്ങിയിരുന്നിട്ടില്ല. വാക്കുകൾ വിശ്വസിക്കാൻ പ്രേക്ഷകർക്ക് കഴിയുന്നില്ലെന്ന് ചുരുക്കം.

ബഷീർ ഇപ്പോൾ രണ്ടാം ഭാര്യയെ കുറിച്ച് പറഞ്ഞത് വാക്കുകൾ ആണ് പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത്. അവൾക്ക് പത്തു ലക്ഷം ഒരു മാസത്തിൽ വരുമാനമുണ്ട് എന്നും എന്നിട്ടും നിസ്കരിക്കാതിരുന്നിട്ടില്ല എന്നും ചെയ്യേണ്ട കാര്യങ്ങൾ ക്ലിയർ ആക്കി ചെയ്യുമെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. അത്ഭുതത്തോടെയാണ് പ്രേക്ഷകർ ആ വാക്കുകൾ കേട്ടത്.

വിവാഹ ശേഷവും വളരെ പ്രതിസന്ധികളിലൂടെ ആണ് താരം പഠനം പൂർത്തിയാക്കിയത് എന്നും കോളേജിൽ നിന്നും കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും എല്ലാം താരത്തിന് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും അവയെല്ലാം വളരെ ചിരിച്ച മുഖവുമായി താരം നേരിടുകയും ഡിസ്റ്റിങ്ഷനോടെ കോഴ്സ് പൂർത്തിയാക്കുകയും ചെയ്തിരുന്നു എന്നും ബഷീർ പറഞ്ഞു.

Mashura
Mashura
Mashura
Mashura

Leave a Reply

Your email address will not be published.

*