മോഡലും മലയാള ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. മികച്ച അഭിനയ വൈഭവം കാഴ്ചവെച്ചു കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. 2009 മുതൽ താരം ചലച്ചിത്ര അഭിനയ മേഖലയിൽ സജീവമാണ്. ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം.
അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് റിമ പ്രേക്ഷകർക്ക് പരിചയമുള്ള താരമായത്. നീലത്താമര എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്യാൻ താരത്തിന് സാധിച്ചു. നടി, നർത്തകി, അവതാരക എന്നീ നിലകളിലെല്ലാം ഒരുപാട് ആരാധകരെ നേടാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്.
അഭിനയത്തിലൂടെ താരം നേടിയ ആരാധകരെ സൗന്ദര്യത്തിലൂടെയും മികച്ച പ്രേക്ഷക ബന്ധ പുനസ്ഥാപനത്തിലൂടെയും താരം നില നിർത്തുകയാണ്. അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള തന്റെടം താരത്തിനുണ്ട്. അതു കൊണ്ടുതന്നെ ആരാധകരുടെ ഒപ്പം വിമർശകരെയും താരം വളരെ പെട്ടെന്ന് നേടി.
പഠന മേഖലയിലും താരം തിളക്കമുള്ള വ്യക്തിത്വമാണ്. തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്നാണ് താരം ബിരുദപഠനം പൂർത്തിയാക്കിയത്. ജേർണലിസത്തിൽ ബിരുദധാരിയാണ് താരം. ഇതിനോടെല്ലാം കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. റിമയ്ക്ക് 2008-ലെ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
അഭിനയത്തിനും ഒപ്പം മോഡലിങ്ങിന് ഒപ്പം താരം നൃത്തവും ഒരുപോലെ കൊണ്ടു പോകാറുണ്ട്. ചെറുപ്പം മുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗ നായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിക്കുകയും ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസും പഠിച്ചു.
നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം താരത്തിനെ ലഭിച്ചു അഭിനയിച്ച വേഷങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിച്ചത്. 2013 ലാണ് താരം വിവാഹിതയായത്. ആഷിഖ് അബു ആണ് ജീവിതപങ്കാളി.
ഇപ്പോൾ ഇരുവരും റഷ്യയിൽ അവധി ആഘോഷത്തിലാണ്. റഷ്യയിൽ നിന്ന് കഴിഞ്ഞ ഒരുപാട് ദിവസങ്ങളിലായി ഒരുപാട് മികച്ച ഫോട്ടോഷൂട്ടുകൾ വീഡിയോകളും വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടുകൾ വഴി പുറത്തുവരുന്നുണ്ട് ഇപ്പോൾ താരം പങ്കുവെച്ച് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം ആവുകയും ചെയ്തിട്ടുള്ളത്.