അക്ഷയ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നടി ശില്പ ഷെട്ടി.
സിനിമാ മേഖലയിൽ അഭിനയ വൈഭവം കൊണ്ടും തന്മയത്വം ഉള്ള ഭാവ പ്രഭാവങ്ങൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയ താരങ്ങളുടെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്യാറുണ്ട്. ഏറ്റവും കൂടുതൽ വേഗത്തിൽ പ്രചരിക്കപ്പെടുന്നത് ഒരു താരം മറ്റൊരു താരത്തെ കുറിച്ച് പറയുന്ന വാക്കുകൾ ആയിരിക്കും.
അത് നന്മക്ക് അപ്പുറം വിമർശനങ്ങളോ മറ്റോ പരാതികളോ ആണെങ്കിൽ പരന്ന് പിടിക്കുന്നതിൽ വേഗത കൂടുകയും ചെയ്യും. ബോളിവുഡ് സിനിമാ മേഖലയിൽ കഴിവുകൾ കൊണ്ട് പ്രമുഖരായ രണ്ട് താരങ്ങളാണ് അക്ഷയ് കുമാറും ശിൽപ ഷെട്ടിയും. ഇരുവരും ഒരുപാട് വർഷങ്ങളായി സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുന്നത്. ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ശില്പ ഷെട്ടി.
അക്ഷയ് കുമാർ ഇന്നും ഹിന്ദി സിനിമയിലെ മുൻനിര നടന്മാരുടെ പട്ടികയിൽ നിലകൊള്ളുന്നു.1990 കാലഘട്ടത്തിൽ അക്ഷയ് കുമാറും ശിൽപ്പ ഷെട്ടിയും പ്രണയത്തിലാണ് എന്ന വാർത്ത പരക്കെ പ്രചരിച്ചിരുന്നു. യഥാർത്ഥത്തിൽ ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. പക്ഷേ അതേ സമയത്ത് അക്ഷയ് കുമാർ ഇപ്പോൾ തന്റെ ഭാര്യയായിട്ടുള്ള ട്വിങ്കിൽ ഖന്നയെ പ്രണയിച്ചിരുന്നു എന്നത് ഒരു വസ്തുത തന്നെയാണ്.
ഒരേ സമയത്ത് രണ്ട് കാമുകിമാർ എന്ന് ചുരുക്കം. ഇതിനെത്തുടർന്ന് അക്ഷയ് കുമാറും ശിൽപ ഷെട്ടിയും വേർ പിരിയുകയാണ് ചെയ്തത് എന്നാണ് ആ സമയത്തെ റിപ്പോർട്ടുകൾ എല്ലാം സൂചിപ്പിക്കുന്നത് . ആ സമയത്ത് അക്ഷയ് കുമാറിനെതിരെ ശില്പ രംഗത്തു വരികയും ചെയ്തിരുന്നു. എന്നോട് ചെയ്തത് കൊടും ചതിയാണ് എന്നും എനിക്ക് ഒരിക്കലും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നും അന്ന് ശിൽപ പറഞ്ഞിരുന്നു.
മേം കില്ലാടി തു അനാറി എന്ന സിനിമ ചെയ്യുന്ന സമയത്താണ് അക്ഷയ് കുമാർ ശിൽപ്പ ഷെട്ടിയും പരസ്പരം പ്രണയത്തിലാകുന്നത്. പക്ഷേ ഈ ബന്ധം കൂടുതൽ സമയം നിലനിന്നില്ല. ശിൽപ്പാ ഷെട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ട്വിങ്കിൾ ഖന്ന. ട്വിങ്കിൾ ഖന്നയും അക്ഷയ് കുമാരും പ്രണയത്തിലാണ് എന്നറിഞ്ഞത് മുതൽ ആ ബന്ധത്തിൽ നിന്ന് ശില്പ സ്വയം പുറത്തു വരികയാണ് ചെയ്തത്.
അക്ഷയ് കുമാറിന്റെ പേരിൽ ഒരുപാട് പ്രണയ ഗോസിപ്പുകൾ സിനിമ ലോകത്ത് പ്രചരിക്കപ്പെട്ടിരുന്നു. പൂജ ബാത്ര ആയിരുന്നു അക്ഷയ് കുമാറിന്റെ ആദ്യത്തെ പ്രണയം. സിനിമയിൽ വരുന്നതിനു മുമ്പ് തന്നെ ഇവർ പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രിയങ്ക ചോപ്രയും അക്ഷയ് കുമാറും പരസ്പരം പ്രണയത്തിലാണെന്നും ഗോസിപ്പു പ്രചരിച്ചിരുന്നു. എന്തായാലും ഇപ്പോൾ ട്വിങ്കിൽ ഖന്നയെ വിവാഹം കഴിച്ച് സുഖ ജീവിതം തുടരുന്നു.