ഹോട്ട് ഫോട്ടോയിൽ തിളങ്ങി അനു ഇമാനുവൽ..🥰😍 പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് താരം…

ചില താരങ്ങൾ ഒന്നിലധികം ഭാഷയിൽ ഒരുപോലെ ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവം കാഴ്ചവയ്ക്കുകയും നിറഞ്ഞ കൈയടിയോടെ ഓരോ പ്രേക്ഷകനും സ്വീകരിക്കാൻ തരത്തിലുള്ള ഭാവപ്രകടനങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നവരുണ്ട്. അക്കൂട്ടത്തിൽ പ്രമുഖയാണ് അനൂ ഇമ്മാനുവൽ. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ താരത്തിനു നിറയെ ആരാധകരുണ്ട്.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബാലതാരമായാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത് എങ്കിലും വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ മുൻനിര താരങ്ങളുടെ ലിസ്റ്റിലേക്ക് താരത്തിന് ഉയരാൻ കഴിഞ്ഞു. 2011 ൽ ജയറാം സംവൃത സുനിൽ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സ്വപ്നസഞ്ചാരി എന്ന സിനിമയിലൂടെയാണ് അഭിനയ മേഖലയിലേക്ക് പ്രവേശിക്കുന്നത്.

പിതാവ് തങ്കച്ചൻ ഇമ്മാനുവൽ ആയിരുന്നു സ്വപ്നസഞ്ചാരിയുടെ സംവിധായകൻ. അങ്ങനെയാണ് താരത്തിന് അതിൽ അവസരം ലഭിക്കുന്നത് എന്ന് വേണമെങ്കിലും പറയാം പക്ഷേ സിനിമ മേഖലയിൽ പിടിച്ചു നിന്നത് സ്വന്തം അഭിനയ വൈഭവം കൊണ്ടും തന്മയത്വം ഉള്ള ഭാവപ്രകടനങ്ങൾ കൊണ്ടും മികച്ച സൗന്ദര്യം കൊണ്ടും തന്നെയാണ്.

2016 ൽ നിവിൻ പോളി പ്രധാന വേഷത്തിലെത്തിയ ആക്ഷൻ ഹീറോ ബിജു എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ താരത്തിന് പ്രധാന വേഷം കൈകാര്യം ചെയ്യാൻ സാധിച്ചു. ഇതിലെ ഗാനങ്ങളൊക്കെ സൂപ്പർ ഹിറ്റായിരുന്നു. ഈ സിനിമയാണ് താരത്തെ ജനപ്രിയ നായികയാക്കി മാറ്റിയത്. പിന്നീട് തമിഴിലും തെലുങ്കിലും അഭിനയിക്കാൻ തുടങ്ങുകയും ഭാഷകൾക്ക് അതീതമായി വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കുകയും ചെയ്തു.

മഞ്ജു ആണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ. വിശാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ മൂവി തുപ്പരിവാലൻ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. അതുകൊണ്ടു തന്നെ മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഇപ്പോൾ താരത്തിന്റെ പുതിയ ഓരോ പ്രോജക്ടുകൾ വലിയ മികവോടെ പുറത്തു വരികയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 15 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

താരം ഏറ്റവും അവസാനം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുറച്ച് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്റ്റൈലിഷ് ആൻഡ് ക്യൂട്ട് ഫോട്ടോകൾ എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu