
സിനിമയാണെങ്കിലും ടിവി ഷോകൾ ആണെങ്കിലും ഒരുപാട് വലിയ സ്വാധീനം ചെലുത്താൻ കഴിവുള്ള ചില കഥകളും ഇതിവൃത്തങ്ങളും ഉണ്ടാകും. ചില സംഭവങ്ങൾക്ക് പ്രേക്ഷകമനസ്സുകളിൽ ഒരുപാട് കാലത്തേക്ക് സ്ഥിര സാന്നിധ്യമായി നിലനിൽക്കാൻ സാധിക്കാറുണ്ട്. അതുപോലൊരു പരമ്പരയാണ് ഉപ്പും മുളകും. ടെലിവിഷൻ പരമ്പരകളുടെ പതിവ് രീതികളെ എല്ലാം മറികടന്ന് അടിമുടി വ്യത്യസ്തമായ രീതിയും ഭാവവും കൊണ്ടു വന്ന പരമ്പരയായിരുന്നു അത്.

ഉപ്പും മുളകും അവസാനിച്ച് എരിവും പുളിയും തുടങ്ങി എങ്കിലും ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും പരമ്പരയുടെ വിജയകരമായ എപ്പിസോഡുകൾ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. അത്രത്തോളം മികച്ച രൂപത്തിലാണ് കഥയുടെ ഗതിവിഗതികൾ പ്രേക്ഷകർ ആസ്വദിച്ചത്. മികവുള്ള അഭിനേതാക്കളും പരമ്പരയുടെ വലിയ ഹൈലൈറ്റ് തന്നെയാണ്.

പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ ഇഷ്ടം ഉള്ളവരായിരുന്നു. പരമ്പരയിലെ അഭിനേതാക്കളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. അവരുടെ വിശേഷങ്ങളും പുതിയ ഫോട്ടോകളും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജൂഹിയുടെ പിന്മാറ്റത്തിനു ശേഷം പരമ്പരയിൽ എത്തി പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭിനേത്രിയാണ് അശ്വതി നായർ.

മുടിയന്റെ പെയർ ആയി പൂജ എന്ന കഥാപാത്രം പരമ്പരയിൽ എത്തി. ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് തന്നെ വലിയ ആരാധകവൃന്ദത്തെ താരത്തിന് നേടാൻ കഴിഞ്ഞു. മികവുള്ള അഭിനയവും അതിനോട് കിടപിടിക്കുന്ന സൗന്ദര്യവും ഒക്കെ തന്നെയാണ് ഇതിനെല്ലാം പിന്നിൽ. അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകയാണ് അശ്വതി. അതിനപ്പുറം തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ സ്ഥാപകയും ആണ്.

ജില്ലയിലുടനീളം പലായനം ചെയ്യപ്പെട്ടവർക്കും പ്രായമായവർക്കും ഈ സ്ഥാപനം ഭക്ഷണവും പാർപ്പിടവും നൽകുന്നു. ചുരുക്കത്തിൽ ചില്ലറക്കാരിയല്ല താരം. ഇതിനെല്ലാം അപ്പുറം സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വിജെയും ആണ് അശ്വതി എന്നും പറയാതിരിക്കാൻ കഴിയില്ല. ഒരുലക്ഷത്തിലധികം ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ഫോളോവേഴ്സ് ഉണ്ട്.

സാമൂഹിക പ്രവർത്തനത്തെയും അഭിനയത്തെയും പാട്ടിനെയും ഒരുപോലെ കൊണ്ടു പോകുന്ന താരം തന്റെ ബോഡി ഫിറ്റ്നസിന്റെ രഹസ്യമായി താരം കരുതുന്നതു നൃത്തം ആണ്. അഥവാ ഇതിനെല്ലാം കൂടെ എന്ന രസവും ഒരേ രൂപത്തിൽ കൊണ്ടുപോകാൻ താരത്തിന് സാധിക്കുന്നുണ്ട് എന്ന് അർത്ഥം. അതിനെല്ലാം അനുസരിച്ചു താരം ബോഡി മെയിൻന്റൈൻ ചെയ്യുന്നുമുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്കൾ പ്രേക്ഷകർക്കിടയിൽ ഇടക്കിടക്ക് തരംഗമായി പ്രചരിപ്പിക്കാറുണ്ട്.

താരം എപ്പോൾ ഫോട്ടോകൾ വീഡിയോകൾ പോസ്റ്റ് ചെയ്താലും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ നൽകാറുള്ളത്. ഇപ്പോൾ താരത്തിന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഒരു റീൽസ് വീഡിയോ ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ താരത്തിന്റെ റീൽസ് വീഡിയോ വളരെ പെട്ടെന്ന് ആരാധകർ കൊടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.









