ഏറിപോയാൽ 4 ഇഡ്ഡലി, വണ്ണം കുറക്കാൻ തീറ്റി കുറക്കണം എന്ന് പറയുന്നവരോട് ഒരു കാര്യം : ഇന്ദുജ..

in Entertainments

സോഷ്യൽ മീഡിയയിൽ ബോഡി ഷെയ്മിങ്ന് ഇരയാകുന്നവർ ധാരാളമാണ്. ഒന്നെങ്കിൽ നിറത്തിന്റെ പേരിലോ അതല്ലെങ്കിൽ വണ്ണത്തിന്റെ പേരിലോ ആയിരിക്കും ഇത്തരത്തിലുള്ള ബോഡി ഷെമിങ് കൂടുതൽ പേരും നേരിടുന്നത്. കേട്ടാൽ അറപ്പ് ഉണ്ടാകുന്ന കമന്റുകൾ ആണ് ഇത്തരത്തിലുള്ള ബോഡി ഷെയ്മിങ് ന് ഇരയായ ആൾക്കാർ സോഷ്യൽ മീഡിയയിൽ കേൾക്കുന്നത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വണ്ണം കൂടിയതിന്റെ പേരിൽ സമൂഹത്തിൽ കേൾക്കുന്ന അപഹാസ്യങ്ങകൾക്കെതിരെ തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ദുജ എന്ന സ്ത്രീ. ലോക മലയാളികളുടെ കൂട്ടായ്മയായ ഫേസ്ബുക്കിലെ വേൾഡ് മലയാളി സർക്കിൾ ലാണ് ഈ വിഷയത്തെ കുറിച്ച് താരം മനസ്സ് തുറന്നതും എഴുതിയതും..

എഴുത്തിന്റെ പൂർണ രൂപം ഇങ്ങനെയാണ്… 108 kg ഉണ്ട് കൊച്ചിക്കാരിയാണ് തടി എന്നെ ഇന്നുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടക്കട്ടില്ല പക്ഷേ കാണുന്നവർക്ക് വലിയയൊരു ബുദ്ധിമുട്ടാണ്. എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസിലായിട്ടില്ല തമാശയിലെ ഡയലോഗ് പോലെ ഒരു പരിജയം ഇല്ലാത്തവർ വരെ മോളെ ചെറു തേൻ കുടിച്ചാൽ മതി വണ്ണം കുറയും ഭക്ഷണം കഴിക്കുന്നത് കുറക്കു എന്നൊക്കെ…

സത്യത്തിൽ 3ഇഡലി ഇല്ലേ എറിപോയാൽ 4ഇഡലി അതിൽ കൂടതൽ ഞാൻ കഴിക്കാറില്ല എന്നിട്ടും ഈ ഭക്ഷണം കഴിച്ചിട്ടാണ് വണ്ണം വയ്ക്കുന്നനത് എന്നു പറയുന്നവരോട് ജനറ്റിക് പരമായും ഹോർമോൺ പരമായും വണ്ണം വെക്കാൻ സാധ്യതയുണ്ട് ഇതൊന്നും തന്നെ മനസ്സിലാക്കാതെ തീറ്റ കുറച്ചാൽ വണ്ണം കുറയും എന്നു പറയുന്നവരോട് ഒന്ന് ചോദിച്ചോട്ടെ വണ്ണമുള്ള വ്യക്തികൾക്ക് ഇല്ലാത്ത ബുദ്ധിമുട്ടുകൾ എന്തിനാണ് നിങ്ങൾക്ക്…

വീട്ടിലെ അമ്മക്കോ പെങ്ങമ്മാർക്കോ സുഖമാണോ എന്ന് പോലും ചോദിക്കാത്ത നിങ്ങളാണോ ഞങ്ങളെപ്പോലുള്ള അവരുടെ ആരോഗ്യം നോക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് മനസിലായിട്ടില്ല??? ഉത്തരം കിട്ടും എന്ന പ്രതീക്ഷയോടെ ഇന്ദുജ പ്രകാശ്…

Induja
Induja
Induja
Induja
Induja

Leave a Reply

Your email address will not be published.

*