മലയാളം, തമിഴ്, തെലുങ്ക് ചലച്ചിത്ര മേഖലകളിൽ സജീവ സാന്നിധ്യമായി ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് കനിഹ. അഭിനയം മാത്രമല്ല സിനിമാ ലോകത്ത് താരത്തിന്റെ സെക്ഷൻ. സിനിമ അഭിനയത്തിന് ഒപ്പം പിന്നണി ഗായിക, ഡബ്ബിങ് കലാകാരി തുടങ്ങിയ മേഖലകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ബിറ്റ്സ് പിലാനിയിൽ നിന്ന് ബിരുദ വിദ്യാഭ്യാസം പൂർത്തീകരിച്ചതിന് ശേഷമാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് തന്റെ കരിയറിനെ തിരിച്ചു വിടുന്നത്. ആ മേഖലയിൽ ഒന്നിലധികം കഴിവുകൾ കൊണ്ട് അറിയപ്പെടുന്നവർ വളരെ പെട്ടെന്ന് ഫേമസ് ആവുകയും ഒരുപാട് ആരാധകരെ നേടുകയും ചെയ്യാറുണ്ട്.
തെലുങ്ക് സിനിമാ ലോകത്തെ താരം അറിയപ്പെടുന്നത് ശ്രാവന്തി എന്ന പേരിലാണ്. അഭിനയത്തിനൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. 1999 ൽ മിസ്സ് മധുരയായി താരം തെരഞ്ഞെടുക്കപ്പെട്ടു. 2001 ഇൽ നടന്ന മിസ് ചെന്നൈ മത്സരത്തിൽ താരത്തിന് രണ്ടാം സ്ഥാനം നേടാനായി. സൗന്ദര്യ മത്സരങ്ങളാണ് താരത്തെ സിനിമയിലെത്തിച്ചത്.
കാരണം ഈ മത്സരങ്ങൾക്കിടയിലാണ് സംവിധായകൻ സൂസി ഗണേശന്റെ ശ്രദ്ധയിൽ താരം പെടുന്നതും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയും ചെയ്യുന്നത്. ഫൈസ്റ്റാർ എന്ന ചിത്രത്തിലാണ് ഇങ്ങനെ അദ്ദേഹം അഭിനയിപ്പിച്ചത്. എന്നാൽ ശ്രദ്ധേയമായ ചിത്രം കന്നട ഭാഷയിൽ ചെയ്ത അണ്ണവുരു ആയിരുന്നു. ഇത് തമിഴ് ചിത്രമായ ഓട്ടോഗ്രാഫിലെ റീമേക്ക് ആയിരുന്നു.
മലയാളത്തിലെ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് സജീവമായ ആരാധകർ ഉണ്ട്. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച കേരള വർമ്മ പഴശ്ശിരാജ എന്ന സിനിമ ഗംഭീര വിജയമായിരുന്നു. ഒരുപാട് മലയാള സിനിമകളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം ചെയ്ത് വിജയിപ്പിച്ചട്ടുണ്ട്.
ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ കൂടെയും മലയാളത്തിലും താരത്തിന് അഭിനയിക്കാനും കഴിഞ്ഞിട്ടുണ്ട്. താരം ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്. അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും താരം ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികൾ അതിന് ഉദാഹരണങ്ങളാണ്. മേഖല രണ്ടും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്നാണ് പ്രേക്ഷക അഭിപ്രായം.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരം പങ്കു വെച്ച പുതിയ ഫോട്ടോ ഷൂട്ട് ആണ്. സ്റ്റൈലിഷ് ഡ്രസ്സിൽ ആണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. When you happy, You glow differently എന്നാണ് താരം ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. താര ത്തിന്റെ ഫോട്ടോ വളരെപ്പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.