ഒരു ഇന്ത്യൻ ടെലിവിഷൻ വ്യക്തിത്വമാണ് നന്ദിനി നായർ. ടോക്ക് ഷോ അവതാരക, ടെലിവിഷൻ അവതാരക, ഡിജെ എൻവി എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഒരു പ്രൊഫഷണൽ ഡിസ്ക് ജോക്കി, റേഡിയോ ജോക്കി ഇങ്ങനെ ഒരുപാടുണ്ട് താരത്തെ കുറിച്ച് പറയാൻ. ഹലോ നമസ്തേ എന്ന ടോക്ക് ഷോയിൽ താരം വളരെ കൂടുതൽ ആരാധകരെ നേടിയിട്ടുണ്ട്.
ഓരോ ഷോകളും വളരെ മികച്ച രൂപത്തിൽ കൊണ്ടുപോകാനും രസകരമായി നിലനിർത്താനും താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്നാണ് ആരാധകരുടെ എല്ലാം അഭിപ്രായം അതുകൊണ്ടു തന്നെ താരത്തിന് ടോക്ക് ഷോകൾക്കും അഭിമുഖങ്ങൾക്കും കാഴ്ചക്കാർ ഏറുകയാണ്.
റേഡിയോ ജോക്കി, ഡിസ്ക് ജോക്കി, ടിവി ആങ്കർ, ആക്ടർ എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. 2006 മുതലാണ് താരം ഈ മേഖലകളിലൂടെ എല്ലാം സജീവമാകാൻ തുടങ്ങിയത്. തുടക്കം മുതൽ ഇന്നോളം മികച്ച പ്രകടനം കാഴ്ചവെച്ചതു കൊണ്ടു തന്നെ ഓരോ നാൾ കൂടുംതോറും ആരാധകരുടെ എണ്ണവും വർധിക്കുകയാണ്.
ഏഷ്യാനെറ്റ് ദുബായിൽ വീഡിയോ ജോക്കി ആയാണ് താരം കരിയർ ആരംഭിക്കുന്നത്. ഇന്ത്യയിലും വിദേശത്തും താരം നിരവധി ഷോകൾ നടത്തിയിട്ടുണ്ട്. ഹലോ നമസ്തേ, ഒരു സെലിബ്രിറ്റി ചാറ്റ് ഷോ ഇവക്കെല്ലാം മുമ്പ് താരം ഒന്നര വർഷത്തോളം ആർജെ ആയിരുന്നു. ക്രൗൺ പ്ലാസ കൊച്ചിൻ റെസിഡന്റ് ഡിജെ ആയിരുന്നപ്പോഴാണ് താരത്തിന് “ഡിജെ ലേഡി എൻവി” എന്ന പേര് ലഭിക്കുന്നത്.
ഒരുപാട് സിനിമകളിലും താരം വേഷങ്ങൾ ചെയ്തിട്ടുണ്ട്. സംസാരം ആരോഗ്യതിനു ഹനികരം, കാത്തിരിക്കുന്നു, ജംന പ്യാരി, സ്നേഹം 24×7, പ്രേമം, ചിറകൊടിഞ്ഞ കിനാവുകൾ, അലമാര, ലവ കുശ, ഏദൻ, അമല, മനോഹരം, കോഴിപ്പൊരു, മറിയം വന്നു വിളക്കൂതി എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളാണ്.
സമൂഹ മാധ്യമങ്ങളിൽ എല്ലാം സജീവമായ താരത്തിന് ഒരുപാട് ആരാധകരുണ്ട് അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്.