പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് റിമ കല്ലിങ്കൽ… ഫോട്ടോകൾ തരംഗമാകുന്നു
ചലച്ചിത്ര മേഖലക്കൊപ്പം മോഡലിംഗ് രംഗവും ഒരു പോലെ കൊണ്ടു പോകുന്ന അനേകം നടിമാർ മലയാള സിനിമയിലുണ്ട്. കൂട്ടത്തിൽ പ്രമുഖയാണ് റിമ കല്ലിങ്കൽ. മികച്ച അഭിനയ വൈഭവം കാഴ്ചവെച്ചു കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടാൻ അഭിനേത്രി എന്നു നിലയിൽ താരത്തിനു സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ താരം ഓരോ കഥാപാത്രത്തിലൂടെയും വൈഭവം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
2009 മുതൽ ആണ് താരം ചലച്ചിത്ര അഭിനയ മേഖലയിൽ സജീവമായത്. ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. തെളിവുള്ള അഭിനയം ആദ്യസിനിമയിൽ തന്നെ താരം പ്രകടിപ്പിച്ചു. അത് കൊണ്ട് തന്നെ അതേ വർഷം ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിൽ താരത്തിന് ഒരു ശ്രദ്ധേയമായ വേഷം ലഭിക്കുകയും ചെയ്തു. ആ ചിത്രത്തിലൂടെയാണ് റിമ പ്രേക്ഷകർക്ക് പരിചയമുള്ള താരമായത്.
നടി, നർത്തകി, അവതാരക എന്നീ നിലകളിലെല്ലാം ഒരുപാട് ആരാധകരെ നേടാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. അഭിനയത്തിലൂടെ താരം നേടിയ ആരാധകരെ സൗന്ദര്യത്തിലൂടെ അതിനപ്പുറം പ്രേക്ഷകരോടുള്ള ബന്ധം നിലനിർത്തുന്നതിലുടെയും തുടർത്തുകയും ചെയ്യുന്നു. ഇഷ്ട വീഡിയോകളും ഫോട്ടോകളും വിശേഷങ്ങളും പ്രേക്ഷകരോട് നിരന്തരം പങ്കു വച്ചു കൊണ്ടാണ് ബന്ധം താരം നിലനിർത്തുന്നത്.
അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള തന്റെടം താരത്തിനുണ്ട്. അതു കൊണ്ടുതന്നെ ആരാധകരുടെ ഒപ്പം വിമർശകരെയും താരം വളരെ പെട്ടെന്ന് നേടി. സമൂഹത്തിൽ നടന്ന വിഷയങ്ങളിൽ അഭിപ്രായം പറയേണ്ട ഇടങ്ങളിൽ എല്ലാം വ്യക്തമായി താരം സ്വന്തം അഭിപ്രായങ്ങൾ പുറത്തു പറഞ്ഞിട്ടുണ്ട്.
പഠന മേഖലയിലും താരം തിളക്കമുള്ള വ്യക്തിത്വമാണ്. തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്നാണ് താരം ബിരുദപഠനം പൂർത്തിയാക്കിയത്. ജേർണലിസത്തിൽ ആണ് താരം ബിരുദം കരസ്തമാക്കിയത്. ഇതിനോടെല്ലാം കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. റിമയ്ക്ക് 2008-ലെ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
ഇതിനെല്ലാമപ്പുറം നൃത്തവും താരം ജീവിതത്തിന്റെ ഭാഗമായി മുന്നോട്ടു കൊണ്ടു പോകാറുണ്ട്. ചെറുപ്പം മുതൽ തന്നെ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗ നായികയുടെ കീഴിൽ ഭരത നാട്യവും മോഹിനിയാട്ടവും അഭ്യസിക്കുകയും ബംഗളൂരുവിൽ നിന്നു കണ്ടമ്പററി ഡാൻസു പഠിക്കുകയും ചെയ്തു. ശരീരം ഇതിനനുസരിച്ച് മെയിൻന്റൈൻ ചെയ്യുന്നതിനും താരം മിടുക്കിയാണ്.
അഭിനയ മേഖലയിൽ ഒരുപാട് അംഗീകാരങ്ങളും താരത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തിന് ലഭിച്ചു. മേശം ഏതാണെങ്കിലും മികച്ച രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് ഒരു കഴിവുണ്ട്. 2013ലാണ് താരം വിവാഹിതയായത്. ആഷിഖ് അബു ആണ് ജീവിത പങ്കാളി.
ഇപ്പോൾ ഇരുവരും റഷ്യയിൽ അവധി ആഘോഷത്തിലാണ്. റഷ്യയിൽ നിന്ന് കഴിഞ്ഞ ഒരുപാട് ദിവസങ്ങളിലായി ഒരുപാട് മികച്ച ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടുകൾ വഴി പുറത്തു വരുന്നുണ്ട്. അവധി ആഘോഷങ്ങളിലെ സജീവ കാഴ്ചകളും മികച്ച ഫോട്ടോകളും താരം ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചു കൊണ്ടിരിക്കുകയാണ്.
താരം അവസാനമായി അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് താരത്തിന്റെ ഫോട്ടോകൾക്ക് ഓരോന്നിനും പ്രേക്ഷകർ നൽകിയത്. ആരാധകർ സജീവമായതു കൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യുന്നുണ്ട്.