അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും പ്രശസ്‌തയായ യുവ അഭിനേത്രിയാണ് ജാൻവി കപൂർ. ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിനും സാധിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ താരമിപ്പോൾ ഹിന്ദിയിലെ തിരക്കുള്ള നടിമാരിലൊരാളാണ്. ഇതിനോടകം ഒരുപാട് സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു. പുറത്തിറങ്ങിയ നാല് സിനിമകളിലും മികച്ച അഭിനയം കൊണ്ട് ആരാധകരുടെ മനസ്സ് താരം കീഴടക്കുകയും ചെയ്തു. അതിനാൽ അസൂയാവഹമായ പ്രേക്ഷക പ്രീതി താരത്തിനുണ്ട്.
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. അമ്മ സിനിമാലോകത്ത് ഇതിഹാസം സൃഷ്ടിച്ച് മൺ മറഞ്ഞുപോയ ശ്രീദേവിയാണ്. അച്ഛൻ സിനിമ നിർമ്മാതാവും കൂടിയായ ബോണി കപൂർ ആണ്. കപൂർ ഫാമിലിയിൽ ഒരുപാട് പേര് സിനിമ രംഗങ്ങളിൽ ഉണ്ട്.
2018 ൽ പുറത്തിറങ്ങിയ ദഡക്ക് എന്ന സൂപ്പർഹിറ്റ് സിനിമയിലാണ് താരം ആദ്യം അഭിനയിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ ഒരുപാട് പ്രശംസകൾ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, ആൻഗ്രിസി മീഡിയം തുടങ്ങിയ സിനിമകളിലും വേഷമിടാൻ താരത്തിനു കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 9.5 മില്യൺ ആരാധകർ ഫോളോ ചെയ്യുന്നുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.
താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വ്യത്യസ്ത ഫോട്ടോകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തത്. ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു.